x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ക​ർ​ന്ന റോ​ഡു​ക​ളും പാ​ല​വും സ​ന്ദ​ർ​ശി​ച്ച് മ​ന്ത്രി ഒ.ജെ. ജ​നീ​ഷ്

വെബ് ഡെസ്ക്
Published: July 28, 2026 02:01 AM IST | Updated: July 28, 2026 02:01 AM IST

ടികെഎസ് പുരം-പ​ട​ന്ന റോ​ഡ് സ​ന്ദ​ർ​ശി​ച്ച മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്

കൊ​ടു​ങ്ങ​ല്ലൂ​ർ: താ​റു​മാ​റാ​യി കി​ട​ക്കു​ന്ന ടി​കെ​എ​സ്പു​രം - പ​ട​ന്ന റോ​ഡ് അ​ഡ്വ. ഒ. ​ജെ. ജ​നീ​ഷ് സ​ന്ദ​ർ​ശി​ച്ചു. പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യ് പൊ​ളി​ച്ചി​ട്ട ഈ ​റോ​ഡ് സ​ഞ്ചാ​ര യോ​ഗ്യ​മ​ല്ലാ​താ​യി​ട്ട് മാ​സ​ങ്ങ​ളാ​യി.

ജ​ന​ങ്ങ​ളു​ടെ നി​രന്ത​ര പ​രാ​തി​യെ തു​ട​ർ​ന്ന് ഇ​ന്ന് ക​ള​ക്ട​റേ​റ്റി​ൽ മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന എ​ൻ​എ​ച്ച് ഉ​ദ്ദ്യോ​ഗ​സ്ഥ​രു​ടെ മീ​റ്റിം​ഗി​ന് മു​മ്പാ​യി റോ​ഡ് നേ​രി​ൽ​ക​ണ്ട് നി​ല​വി​ലെ അ​വ​സ്ഥ മ​ന​സി​ലാ​ക്കു​വാ​ൻ മ​ന്ത്രി അ​ഡ്വ. ഒ.​ജെ. ജ​നീ​ഷ് സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​വി​ല​യി​രു​ത്തി.

ഒ​ട്ടും വൈ​കാ​തെ​ത്ത​ന്നെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തീ​ക​രി​ക്കു​വാ​നു​ള്ള ന​ട​പ​ടി കൈ​കൊ​ള്ളു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. തു​ട​ർ​ന്നു നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​പ്ര​കാ​രം വാ​ഹ​ന​സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​ത്ത മാ​ണി​മ​ക്കം പാ​ലം മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു.
വൈ​കാ​തെ ഗ​താ​ഗ​ത​യോ​ഗ്യ​മാ​യ പാ​ലം നി​ർ​മി​ക്കു​വാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ ഹ​ണി പീ​താം​ബ​ര​ൻ, കൗ​ൺ​സി​ല​ർ​മാ​രാ​യ വി.​എം. ജോ​ണി, ഇ. ​എ​സ്. ശ​ശി​ക​ല, സാ​ബു സേ​വ്യ​ർ, മു​നി​സി​പ്പ​ൽ എ​ൻ​ജി​നീ​യ​ർ സ​മീ​റ തു​ട​ങ്ങി രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews Minister

Recent News

Corehub Up