പരിയാം: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് ഡിസ്ചാർജായി. കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽനിന്ന് ഇന്നലെ പുലർച്ചെ നാലോടെയാണു ഡിസ്ചാർജായി പത്തനംതിട്ടയിലെ വീട്ടിലേക്കു കാറിൽ പോയത്. ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ കാറിലായിരുന്നു യാത്ര. മാർച്ച് രണ്ടു വരെയുള്ള ഒൗദ്യോ ഗിക പരിപാടികൾ റദ്ദാക്കിയ തായി
മന്ത്രിയുടെ ഒാഫീസ് അറി യിച്ചു. പരിയാം: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് ഡിസ്ചാർജായി. കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽനിന്ന് ഇന്നലെ പുലർച്ചെ നാലോടെയാണു ഡിസ്ചാർജായി പത്തനംതിട്ടയിലെ വീട്ടിലേക്കു കാറിൽ പോയത്. ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ കാറിലായിരുന്നു യാത്ര. മാർച്ച് രണ്ടു വരെയുള്ള ഒൗദ്യോ ഗിക
പരിപാടികൾ റദ്ദാക്കിയ തായി മന്ത്രിയുടെ ഒാഫീസ് അറി യിച്ചു. ആരോഗ്യനില മെച്ചപ്പെട്ടതും രക്തസമ്മര്‍ദം സാധാരണ നിലയിലായതും കണക്കിലെടുത്ത് വ്യാഴാഴ്ച രാത്രി പത്തിന് ഓണ്‍ലൈനായി ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിലാണു ഡിസ്ചാര്‍ജ് ചെയ്യാമെന്ന് ആശുപത്രി അധികൃതര്‍ തീരുമാനം എടുത്തതെന്ന് പറയുന്നു. മന്ത്രിയുടെ ചികിത്സാ വിവരങ്ങൾ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് തിരുവനന്തപുരം മെഡിക്കൽ കോളജിന് കൈമാറിയിട്ടുണ്ട്.
വീട്ടിലെത്തിയ ശേഷം തുടർചികിത്സ തിരുവനന്തപുരം മെഡിക്കൽ കോളജിൽ തേടും. ബുധനാഴ്ച വൈകുന്നേരം മൂന്നരയോടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു വീണാ ജോർജിനെതിരേ കെഎസ്യു പ്രവർത്തകർ പ്രതിഷേധിച്ചത്. വന്ദേഭാരത് ട്രെയിനിൽ തിരുവനന്തപുരത്തേക്ക് മടങ്ങാനെത്തിയ മന്ത്രി വീണാ ജോർജിനെ പ്ലാറ്റ്ഫോമിൽ എത്തിയ കെഎസ്യു പ്രവർത്തകർ കരിങ്കൊടി കാണിക്കുകയായിരുന്നു. മന്ത്രി തിരിഞ്ഞുനിന്ന് യൂത്ത് കോൺഗ്രസുകാരോട് രൂക്ഷമായി പ്രതികരിച്ചപ്പോൾ പോലീസ് പിടിച്ചുമാറ്റി. അല്പം കഴിഞ്ഞപ്പോൾ കഴുത്തിന് വേദനയെന്ന് പറഞ്ഞ് മന്ത്രി അല്പസമയം പ്ലാറ്റ്ഫോമിൽ ഇരുന്നു. പിന്നീട് മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടെനിന്നു രാത്രി പരിയാരത്തേക്കു മാറ്റുകയുമായിരുന്നു.
യാത്ര പാടില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ,
യാത്രയാകാമെന്ന് തിരുത്തി
കണ്ണൂർ: യാത്ര പാടില്ലെന്നും ഐസിയുവിൽ തുടരണമെന്നും 26 ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഇറക്കിയ മന്ത്രി വീണാ ജോർജിന്റെ മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞിരുന്നു. എന്നാൽ, അന്നു രാത്രിതന്നെ പത്തിനു ചേർന്ന മെഡിക്കൽ ബോർഡ് അധികൃതരുടെ ഓൺലൈൻ യോഗത്തിൽ കിടത്തിച്ചികിത്സ ആവശ്യമില്ലെന്നും ഡിസ്ചാർജ് ചെയ്യാമെന്നും തീരുമാനിക്കുകയായിരുന്നു. ഏഴുമണിക്കൂറിനുള്ളിൽ മെഡിക്കൽ റിപ്പോർട്ടിൽ മാറ്റംവന്നു.
26ന് ഇറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ കഴുത്തിനേറ്റ ക്ഷതത്തിന്റെ ഭാഗമായി വലതു കൈയിലേക്കും തലയുടെ പിൻഭാഗത്തേക്കും പടരുന്ന വിധത്തിലുള്ള കടുത്ത വേദനയ്ക്കു നിലവിലുള്ള ചികിത്സയിൽ കുറവ് വന്നിട്ടുണ്ടെന്നു പറഞ്ഞിരുന്നു. കൂടാതെ, കഴുത്തിലെ കശേരുക്കൾക്കിടയിലുള്ള ഡിസ്കുകൾ രണ്ടിടങ്ങളിൽ നാഡി മൂലാഗ്രങ്ങളിൽ അമർന്നുള്ള സമ്മർദം കാരണമാണു കടുത്ത വേദന അനുഭവപ്പെടുന്നതെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
നിരന്തരം നിരീക്ഷണം ആവശ്യമുള്ളതിനാൽ ഐസിയുവിൽ തുടരണമെന്നും നിലവിലെ ശാരീരികാവസ്ഥയിൽ യാത്ര അനുവദനീയമല്ല എന്നും റിപ്പോർട്ടിലുണ്ടിയിരുന്നു. എന്നാൽ, രാത്രിയോടെ ഈ റിപ്പോർട്ടിൽ മാറ്റം വരികയായിരുന്നു. കഴുത്തിനു വേദനയുള്ള ഒരാൾ 500 കിലോമീറ്ററാണ് കാറിൽ സഞ്ചരിച്ചതെന്നും വീണാ ജോർജ് ഒളിച്ചോടിയെന്നുമാണ് കോൺഗ്രസ് ആരോപിക്കുന്നത്.
ഇനി ഐപി വേണ്ട, ഒപി മതിയെന്ന്
പരിയാരം: ആരോഗ്യമന്ത്രി വീണാ ജോർജിനു ചികിത്സ തുടരേണ്ടതുണ്ടെന്നു കണ്ണൂർ ഗവ. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. സുദീപ് ദീപികയോട് പറഞ്ഞു. ഡിസ്കിനുണ്ടാകുന്ന തകരാർ പരിഹരിക്കാൻ ദിവസങ്ങളുടെ ചികിത്സ വേണം. എന്നാൽ, അതിനായി ഐപി ചികിത്സ ഇനി ആവശ്യമില്ല. ഒപി ചികിത്സ മതി. തുടർന്നാണ് ഡിസ്ചാർജ് ചെയ്തത്. ഒപി ചികിയത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കാണ് റഫർ ചെയ്തത്. കോഴിക്കോടുവരെ ഗതാഗതക്കുരുക്കുള്ളതിനാലാണ് പുലർച്ചെ നാലിന് കാറിൽ യാത്രയായതെന്നും സൂപ്രണ്ട് പറഞ്ഞു.