x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ന്ത്രി​മാ​രും എം​പി​യും കു​ട്ട​നാ​ട്ടി​ൽ

വെബ് ഡെസ്ക്
Published: August 8, 2026 11:32 PM IST | Updated: August 8, 2026 11:32 PM IST

കു​ട്ട​നാ​ട്ടി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പ് എ​ക്സൈ​സ് മ​ന്ത്രി എം. ​ലി​ജു, കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ക്ക്, കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി, റെ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചപ്പോൾ.

ആ​ല​പ്പു​ഴ: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് വെ​ള്ള​പ്പൊ​ക്ക ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കു​ട്ട​നാ​ട് മേ​ഖ​ല​ക​ളി​ൽ ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള സ​ഹ​ക​ര​ണ മ​ന്ത്രി എം. ​ലി​ജു, കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ്, കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം സ​ന്ദ​ർ​ശ​നം ന​ട​ത്തി. റെ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ​യും ജി​ല്ലാ ക​ള​ക്ട​ർ ഷാ​ജി വി. ​നാ​യ​രും കു​ട്ട​നാ​ട്ടി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും ഇ​വ​ർ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട​റി​ഞ്ഞ സം​ഘം അ​ടി​യ​ന്ത​ര ആ​ശ്വാ​സ ന​ട​പ​ടി​ക​ൾ ഉ​റ​പ്പു​ന​ൽ​കി. ച​മ്പ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ഫാ. ​തോ​മ​സ് പോ​രു​ക​ര സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ക്യാ​മ്പു​ക​ളി​ൽ സം​ഘം നേ​രി​ട്ടെ​ത്തി. തു​ട​ർ​ന്ന് പോ​രു​ക​ര സ്കൂ​ളി​ൽ ക​ർ​ഷ​ക​രു​ടെ​യും ദു​രി​ത​ബാ​ധി​ത​രു​ടെ​യും പ്ര​ത്യേ​ക യോ​ഗം ചേ​ർ​ന്നു. കു​ട്ട​നാ​ട​ൻ ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്തു​മെ​ന്ന് മ​ന്ത്രി ടി.​സി​ദ്ദി​ഖ് ഉ​റ​പ്പ് ന​ൽ​കി.

പു​നഃ​കൃ​ഷി ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി തി​ങ്ക​ളാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് സ​ഹ​ക​ര​ണ, കൃ​ഷി, ധ​ന​കാ​ര്യ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ പ​ങ്കെ​ടി​പ്പി​ച്ച് പ്ര​ത്യേ​ക യോ​ഗം ചേ​രും. ക​ർ​ഷ​ക​ർ​ക്ക് അ​ടി​യ​ന്ത​ര സാ​മ്പ​ത്തി​ക സ​ഹാ​യം എ​ത്തി​ക്കു​ന്ന​തോ​ടൊ​പ്പം അ​വ​രെ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ നി​ല​നി​ർ​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും ച​ർ​ച്ച ചെ​യ്തു ന​ട​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.മ​ട​വീ​ഴ്ച​യു​ണ്ടാ​യ ച​മ്പ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ മൂ​ല പൊ​ങ്ങ​മ്പ്ര പാ​ട​ശേ​ഖ​ര​വും പു​ളി​ങ്കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ വ​ട​ക്കേ​ക​രി മാ​ട​താ​നി​ക​രി പാ​ട​ശേ​ഖ​ര​വും തെ​ക്കെ മ​ണ​പ്പി​ള്ളി പാ​ട​ശേ​ഖ​ര​വും കൃ​ഷി മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു.

തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ ഭാ​ഗ​ത്തും ലീ​ഡിം​ഗ് ചാ​ന​ലി​ലും ക​ഴി​ഞ്ഞ എ​ട്ടു​വ​ർ​ഷ​മാ​യി ന​ട​ത്തി​യ ആ​ഴം​കൂ​ട്ട​ൽ പ്ര​വ​ർ​ത്തി​ക​ളു​ടെ ഫ​ല​പ്രാ​പ്തി വി​യി​രു​ത്താ​ൻ പ്ര​ത്യേ​ക പ​ഠ​നം ന​ട​ത്തു​മെ​ന്ന് മ​ന്ത്രി എം. ​ലി​ജു പ​റ​ഞ്ഞു.
ക​ർ​ഷ​ക​ർ​ക്കും നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ച മ​റ്റ് ആ​ളു​ക​ൾ​ക്കും യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​നു വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി പ​റ​ഞ്ഞു.

Tags : Nattuvishesham Local News Ministers MPs Kuttanad

Recent News

Corehub Up