കൂരാച്ചുണ്ട് പഞ്ചായത്ത് കുടുംബശ്രീ അംഗങ്ങൾക്കുള്ള വായ്പാ വിതരണം വി.ടി. സൂരജ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
കൂരാച്ചുണ്ട്: വനിതാ വികസന കോർപറേഷൻ, കൂരാച്ചുണ്ട് കുടുംബശ്രീ മുഖേന അംഗങ്ങൾക്ക് നൽകുന്ന വായ്പ വിതരണം വി.ടി.സൂരജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ അധ്യക്ഷത വഹിച്ചു.
വനിത വികസന കോർപറേഷൻ റീജണൽ മാനേജർ ഫൈസൽ മുനീർ മുഖ്യാതിഥിയായിരുന്നു.
54 ഗ്രൂപ്പുകൾക്കായി മൂന്നു കോടി തൊണ്ണൂറ്റിയെട്ട് ലക്ഷത്തി അമ്പതിനായിരം രൂപയാണ് വിതരണം ചെയ്തത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കടലാശേരി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ചെറിയാൻ ജോസഫ് അറയ്ക്കൽ, അസി. സെക്രട്ടറി കെ.പി. മനിൽകുമാർ , കുടുംബശ്രീ ചെയർപേഴ്സൺ സുനിത ജോബ്, വൈസ് ചെയർപേഴ്സൺ സമീറ കരിങ്കപ്പാറ, ഉപസമിതി കൺവീനർമാരായ ഉഷ രവീന്ദ്രൻ, അനിത ജോൺസൺ എന്നിവർ പ്രസംഗിച്ചു.സിഡിഎസ് മെമ്പർമാരായ ജെസി ജോസഫ്, റസീന സലീം, ഷീജ മാത്യു, സുജാത പവിത്രൻ, സിനി മനോജ്, കെ.എസ്. ശ്രുതി, അഫ്സത്ത്, ഗീത ചന്ദ്രൻ, എക്സ് ഒഫീഷ്യോ സഫിയ ജമാൽ, മറിയാമ്മ കുര്യാക്കോസ്, അക്കൗണ്ടന്റ് ടി.കെ.രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി.