സഞ്ചരിക്കുന്ന റേഷൻ കടകളുടെ ഉദ്ഘാടനം
നിലമ്പൂര്‍: ആദിവാസി ഊരുകളിലേക്ക് ഇനി സഞ്ചരിക്കുന്ന റേഷന്‍ കടകള്‍. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിനകര്‍മ പരിപാടിയുടെ ഭാഗമായാണ് ഭക്ഷ്യ-പൊതുവിതരണ - ഉപഭോക്ത്യ കാര്യ വകുപ്പ് ആദിവാസി ഊരുകളിലേക്ക് സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ തുടങ്ങുന്നത്.
ചാലിയാര്‍ പഞ്ചായത്ത്തല ഉദ്ഘാടനം പാലക്കയം വനവിഭവ സംഭരണ കേന്ദ്രത്തില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോണിക്കടവന്‍ ഷൗക്കത്ത് നിര്‍വഹിച്ചു.
നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം റസിയ മട്ടേല്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ അച്ചാമ്മ ജോസഫ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ തോമസ് കുരുവിള, വിജി സുരേഷ്, നസ്റിയ, ജില്ലാ സപ്ലെ ഓഫിസര്‍ മനോജ് കുമാര്‍, താലൂക്ക് സപ്ലൈ ഓഫിസര്‍ വി.പി. ബാലകൃഷ്ണന്, പാലക്കയം ഊരുമൂപ്പന് കൃഷ്ണന് കുട്ടി, ഹാരീസ് ആട്ടിരി, കല്യാണി എന്നിവര്‍ പ്രസംഗിച്ചു.
പന്തീരായിരം ഉള് വനത്തിലെ അമ്പുമല, വെറ്റിലക്കൊല്ലി, പാലക്കയം മുതുവാന്‍, കാട്ടുനായ്ക്ക നഗറുകള്‍, ചെട്ടിയന്‍പാറ ആദിവാസി നഗറില്‍ ഉള്‍പ്പെടെ 36 ആദിവാസി നഗറുകളാണുള്ളത്. ഇനി സഞ്ചരിക്കുന്ന റേഷന്‍ കടകളിലൂടെ ഇവരുടെ വീടുകളിലേക്ക് ഭക്ഷ്യസാധനങ്ങള്‍ എത്തും.
Tags : Nattuvishesham Districtnews Deepikanews Mobile ration