പ്രതീകാത്മക ചിത്രം
ചേര്‍ത്തല: കോക്കമംഗലം മാര്‍ത്തോമാ തീര്‍ഥാടന ദേവാലയത്തിന്റെ കപ്പേളയിലെ നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. കോക്കമംഗലം പള്ളിയുടെ ഭാഗമായ സെന്റ് ആന്റണീസ് കപ്പേളയുടെ മുന്നില്‍ സ്ഥാപിച്ച നേര്‍ച്ചപ്പെട്ടിയിലെ പണമാണ് അപഹരിക്കപ്പെട്ടത്. 17ന് രാവിലെയാണ് നേര്‍ച്ചപ്പെട്ടിയിലെ പണം നഷ്ടപ്പെട്ടതായി പള്ളി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്.
ഇതുസംബന്ധിച്ച് പള്ളി അധികൃതര്‍ ചേര്‍ത്തല പോലീസില്‍ പരാതി നല്കി. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി പ്രതികളെ കണ്ടുപിടിക്കണമെന്ന് വികാരി ഫാ. ജോമോന് പാലിയക്കരയും കൈക്കാരന്മാരായ തോമസ് വട്ടച്ചിറയും ലിജോ പള്ളിക്കരയും ആവശ്യപ്പെട്ടു.