ചേർത്തല: പുരാവസ്തു, സാമ്പത്തിക തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുന്ന മോൻസൺ മാവുങ്കലിന്റെ ആഡംബര വാഹനങ്ങൾ ലേലത്തിൽ വിറ്റു. പുനരുപയോഗിക്കാൻ അവകാശമില്ലാതെ ആക്രിയായാണ് കൈമാറ്റം.
ബോളിവുഡ് താരം കരീനാ കപൂർ ഉപയോഗിച്ചിരുന്ന പോർഷെ മുതൽ ആറ് കാറുകളും ഒരു കാരവനുമാണ് ചേർത്തല സ്റ്റേഷനിൽനിന്ന് കൈമാറിയത്. ഒരു വർഷമായി സർക്കാർ തലത്തിൽ നടന്ന ടെണ്ടർ നടപടികളുടെ തുടർച്ചയായിട്ടാണ് വാഹനങ്ങൾ നീക്കിയത്.ആലപ്പുഴ വലിയമരം മട്ടുപ്പാവിൽ എന്റർപ്രൈസസിനുവേണ്ടി ഷാനു ഭൂട്ടോയാണ് വാഹനങ്ങൾ ലേലത്തിലെടുത്തത്.
Tags : nattu vishesham Monson Mavunkal's