x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്മാ​ർ​ട്ട്ഫോ​ണും, ക്യു​ആ​ർ കോ​ഡും വിനയാകുന്നു; രാ​സ​വ​ള​ത്തി​നാ​യി വ​ല​ഞ്ഞ് ക​ർ​ഷ​ക​ർ

ജോ​ജി തോ​മ​സ്
Published: July 6, 2026 06:28 AM IST | Updated: July 6, 2026 06:28 AM IST

നെ​ന്മാ​റ: രാ​സ​വ​ളം വാ​ങ്ങാ​നാ​കാ​തെ ക​ർ​ഷ​ക​ർ വ​ല​യു​ന്നു. ജൂ​ൺ 30 മു​ത​ൽ രാ​സ​വ​ളം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ അ​ഗ്രി​സ്റ്റാ​ക് എ​ന്ന പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ​ചെ​യ്ത് എ​ഫ്എ​ഫ്എ​സ് എ​ന്ന ആ​പ്പ് മു​ഖേ​ന ല​ഭി​ക്കു​ന്ന ക്യൂ​ആ​ർ കോ​ഡ് വി​ല്പ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ ഹാ​ജ​രാ​ക്കി​യാ​ൽ മാ​ത്ര​മേ രാ​സ​വ​ള​ങ്ങ​ൾ ക​ർ​ഷ​ക​ർ​ക്കു ല​ഭി​ക്കു​ക​യു​ള്ളൂ.

ഈ ​നി​ബ​ന്ധ​ന​യാ​ണ് ക​ർ​ഷ​ക​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യ​ത്. അ​ഗ്രി​സ്റ്റാ​ക്ക് എ​ന്ന പോ​ർ​ട്ട​ലി​ൽ മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ര​ജി​സ്റ്റ​ർ​ചെ​യ്ത ക​ർ​ഷ​ക​രു​ടെ രേ​ഖ​ക​ൾ പൂ​ർ​ണ​മ​ല്ലാ​ത്ത​തും പ​ഴ​യ രേ​ഖ​ക​ൾ തി​രു​ത്താ​ൻ ക​ഴി​യാ​ത്ത​തും ക​ർ​ഷ​ക​ർ​ക്ക് വി​ന​യാ​യി.
മു​ൻ​പ് ര​ജി​സ്റ്റ​ർ ചെ​യ്ത ക​ർ​ഷ​ക​രു​ടെ രേ​ഖ​ക​ൾ കൃ​ഷി​ഭ​വ​ൻ വി​ല്ലേ​ജ് അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ക്കാ​ത്ത​തും പ്ര​ശ്ന​മാ​യി​ട്ടു​ണ്ട്. പു​തു​താ​യി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ​ക്ക് കൃ​ഷി​ഭ​വ​ൻ അ​ധി​കൃ​ത​രും വി​ല്ലേ​ജ് ഓ​ഫീ​സി​ൽ​നി​ന്നും ഭൂ​മി​യു​ടെ സ്ഥ​ല​വും സ്വ​ഭാ​വ​വും സ്ഥി​രീ​ക​രി​ക്കേ​ണ്ട​തു​ണ്ട്.

സ്ഥ​ല​ത്തി​ന്‍റെ അ​ള​വി​ലും വി​ള​യ്ക്കും അ​നു​സ​രി​ച്ചാ​ണ് ആ​പ്പി​ലൂ​ടെ വ​ളം അ​നു​വ​ദി​ക്കു​ന്ന​ത്. അ​ഗ്രി​സ്റ്റാ​ക്കി​ൽ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ണ​മാ​കാ​ത്ത​വ​ർ​ക്ക് താ​ൽ​ക്കാ​ലി​ക​മാ​യി എ​ഫ്എ​ഫ്എ​സ് ആ​പ്പി​ൽ നി​ന്ന് വ​ളം വാ​ങ്ങാ​നു​ള്ള സൗ​ക​ര്യം കൃ​ഷി​ഭ​വ​ൻ അ​ധി​കൃ​ത​ർ ചെ​യ്തു ന​ൽ​കു​ന്നു​ണ്ട്.

എ​ങ്കി​ലും ഈ ​പ്ര​ക്രി​യ​യ്ക്ക് ഭൂ​രേ​ഖ​ക​ളും, നി​കു​തി​രേ​ഖ​ക​ളും, ആ​ധാ​ർ, സ്മാ​ർ​ട്ട്ഫോ​ൺ എ​ന്നി​വ​യും ക​ർ​ഷ​ക​രു​ടെ കൈ​വ​ശം വേ​ണ​മെ​ന്ന സ്ഥി​തി​യാ​യി. ഇ​പ്ര​കാ​രം ല​ഭ്യ​മാ​ക്കി​യ ക്യു​ആ​ർ കോ​ഡ് ര​ണ്ടു​ദി​വ​സം മാ​ത്ര​മേ നി​ല​നി​ൽ​ക്കൂ എ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു.

സം​ഭ​ര​ണം ക​ഴി​ഞ്ഞ നെ​ല്ലി​ന്‍റെ വി​ല ല​ഭി​ക്കാ​ത്ത​തി​നാ​ൽ ക​ർ​ഷ​ക​ർ​ക്ക് മു​ൻ​കൂ​ട്ടി രാ​സ​വ​ളം വാ​ങ്ങി സൂ​ക്ഷി​ക്കാ​നും ക​ഴി​ഞ്ഞി​ട്ടി​ല്ല. കാ​ല​വ​ർ​ഷം സ​ജീ​വ​മാ​കാ​ൻ വൈ​കി​യ​തു മൂ​ല​വും കൃ​ഷി ഇ​റ​ക്കാ​ൻ വൈ​കി​യ ക​ർ​ഷ​ക​രാ​ണ് വ​ളം​വി​ൽ​പ​ന നി​യ​ന്ത്ര​ണം വ​ന്ന​തോ​ടെ വ​ല​യു​ന്ന​ത്.

ഒ​രു മാ​സ​ത്തോ​ള​മാ​യി ല​ഭ്യ​മ​ല്ലാ​തി​രു​ന്ന രാ​സ​വ​ളം, വി​ൽ​പ​ന​ശാ​ല​ക​ളി​ൽ എ​ത്തി​യ​തോ​ടെ​യാ​ണ് പു​തി​യ നി​യ​ന്ത്ര​ണ​വും ക്യു​ആ​ർ കോ​ഡും ഏ​ർ​പ്പെ​ടു​ത്തി​യ​ത്.ക​ർ​ഷ​ക​ർ​ക്കു​ള്ള രാ​സ​വ​ളം വി​ല്പ​ന​യ്ക്ക് ക്യു​ആ​ർ കോ​ഡ് ഏ​ർ​പ്പെ​ടു​ത്തി നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ ജി​ല്ലാ ഫെ​ർ​ട്ടി​ലൈ​സ​ർ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​ള​ക്ട​ർ​ക്കു പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

സ​ബ്സി​ഡി​യി​ൽ വി​ല്പ​ന ന​ട​ത്തു​ന്ന യൂ​റി​യ പോ​ലു​ള്ള ഉ​ത്പ​ന്ന​ങ്ങ​ൾ ദു​രു​പ​യോ​ഗം ത​ട​യു​ന്ന​തി​നാ​ണ് ക്യു​ആ​ർ കോ​ഡ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്നു അ​ധി​കൃ​ത​ർ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഫ​ല​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് ആ​വ​ശ്യ​ത്തി​ന​നു​സ​രി​ച്ച് വ​ളം ല​ഭി​ക്കാ​ത്ത സ്ഥി​തി​യാ​ണെ​ന്നാ​ണ് പ​രാ​തി ഉ​യ​രു​ന്ന​ത്.

Tags : nattu vishesham Smartphones codes causing

Recent News

Corehub Up