പ്രതീകാത്മക ചിത്രം
ചേര്‍ത്തല: ഗവ. ഗേള്‍സ് ഹൈസ്കൂള്‍ ജംഗ്ഷനു സമീപം ബസ് കാത്തുനിന്ന അമ്മയ്ക്കും മകനും നിയന്ത്രണം വിട്ട കാറിടിച്ച് പരിക്കേറ്റു. ചേര്‍ത്തല നഗരസഭയിലെ താത്കാലിക ജീവനക്കാരി വാരനാട് പുറംതോടത്ത് ചിറ സുചിത്ര (42), മകനും ചേര്‍ത്തല ഗവ. ടൗണ്‍ എല്‍പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയുമായ അക്ഷയ് (ഒമ്പത്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരുടെയും കാലുകള്‍ക്ക് സാരമായി പരിക്കേറ്റു.
ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു അപകടം. വടക്കു ഭാഗത്തുനിന്ന് വന്ന കാര്‍ ജംഗ്ഷനില്‍നിന്ന് കിഴക്കോട്ട് തിരിക്കുന്നതിനിടെയായിരുന്നു അപകടം. ഇരുവരെയും ആദ്യം ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.