സജീവൻ
കണ്ണൂർ: കസേരയിൽ ഇരുന്ന അമ്മയെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ മകൻ അറസ്റ്റിൽ. പള്ളിയാംമൂല ലക്ഷംവീട് നഗറിലെ വി. ശാന്തയെ (88) വലിച്ചെറിഞ്ഞ സംഭവത്തിലാണ് മകൻ വി. സജീവനെ (58) കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രി 11നായിരുന്നു സംഭവം. വീട്ടുചെലവിന് സജീവൻ പണം നൽകാത്തത് ശാന്ത ചോദ്യം ചെയ്ത വിദ്വേഷത്തിലാണ് കസേരയിൽ നിന്ന് എഴുന്നേൽക്കാൻ സമ്മതിക്കാതെ തടഞ്ഞുവച്ച ശേഷം ഇരിക്കുന്ന കസേര ഉൾപ്പെടെ വലിച്ചെറിഞ്ഞത്. ശാന്ത കണ്ണൂർ എകെജി സഹകരണ ആശുപത്രിയിലെ ന്യൂറോ ഐസിയുവിൽ ചികിത്സയിലാണ്.
സംഭവത്തിനുശേഷം ഒളിവിൽ പോയ സജീവനെ വ്യാഴാഴ്ച രാത്രിയിൽ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. വധശ്രമത്തിന് സജീവനെതിരേ കേസെടുത്തു.
Tags : son arrested nattuvishesham local news