x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ക​ന്‍റെ ഘാ​ത​ക​നോ​ട് ക്ഷ​മി​ച്ച സ്നേ​ഹ​നി​ധി​യാ​യ അ​മ്മ


Published: July 4, 2026 04:53 AM IST | Updated: July 4, 2026 04:53 AM IST

ഫാ. ​സേ​വ്യ​ർ തേ​ല​ക്കാ​ട്ടി​നെ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യ അ​മ്മ ത്രേ​സ്യാ​മ്മ കൊ​ല​യാ​ളി​യു​ടെ ഭാ​ര്യ​യെ ആ​ശ്വ​സി​പ്പി​ക്കു​ന്നു. (ഫ​യ​ൽ പ​ടം)

ക​രു​വ​ഞ്ചാ​ൽ: ആ​ശാ​ൻ​ക​വ​ല​യി​ലെ തേ​ല​ക്കാ​ട്ട് ത്രേ​സ്യാ​മ്മ വി​ട​പ​റ​യു​ന്പോ​ൾ മ​ക​ന്‍റെ ഘാ​ത​ക​നോ​ട് പോ​ലും ക്ഷ​മി​ച്ച ഒ​ര​മ്മ​യാ​ണ് ഓ​ർ​മ​യാ​കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് മ​ല​യാ​റ്റൂ​ർ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹ​യു​ടെ പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ കു​ത്തേ​റ്റു ജീ​വ​ൻ വെ​ടി​യേ​ണ്ടി വ​ന്ന മ​ക​ന്‍റെ വി​യോ​ഗം ഉ​ള്ളി​ലൊ​തു​ക്കി ക​ഴി​യു​ന്പോ​ഴും ഘാ​ത​ക​നോ​ട് ക്ഷ​മി​ച്ച് സ്നേ​ഹ​ത്തി​ന്‍റെ പ്ര​കാ​ശം പ​ര​ത്തി​യാ​ണ് ത്രേ​സ്യാ​മ്മ വി​ട​വാ​ങ്ങി​യ​ത്.

മ​ക​ന്‍റെ സം​സ്കാ​ര ച​ട​ങ്ങി​നു ശേ​ഷം മ​റ്റു മ​ക്ക​ളോ​ടും കു​ടും​ബാം​ഗ​മാ​യ ഫാ. ​ബി​ജു​വി​നു​മൊ​പ്പം മ​ക​ന്‍റെ ഘാ​ത​ക​നാ​യ ജോ​ണി എ​ന്ന ക​പ്യാ​രു​ടെ വീ​ട്ടി​ൽ പോ​യി അ​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് ആ​ശ്വാ​സം പ​ക​ർ​ന്ന ത്രേ​സ്യാ​മ്മ​യു​ടെ പ്ര​വൃ​ത്തി ഏ​റെ പ്ര​ശം​സി​ക്ക​പ്പെ​ട്ടി​രു​ന്നു. ജോ​ണി​യു​ടെ ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും ആ​ശ്വ​സി​പ്പി​ക്കു​ന്പോ​ൾ ത​ന്‍റെ മ​ക​നെ ദൈ​വ​ത്തി​ന് ന​ൽ​കി​യ​താ​ണെ​ന്നും മ​ക​നെ ദൈ​വം എ​ടു​ത്ത​താ​ണെ​ന്നു​മാ​യി​രു​ന്നു ത്രേ​സ്യാ​മ്മ പ​റ​ഞ്ഞ​ത്.

ത്രേ​സ്യാ​മ്മ അ​ന്ന് ത​ന്‍റെ മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ ജോ​ണി​ക്ക് നി​രു​പാ​ധി​കം മാ​പ്പും ന​ൽ​കി​യി​രു​ന്നു. നാ​ട്ടു​കാ​ർ​ക്കും സ്നേ​ഹ​നി​ധി​യാ​യ അ​മ്മ കൂ​ടി​യാ​യി​രു​ന്നു ത്രേ​സ്യാ​മ്മ.

Tags : Nattuvishesham District news

Recent News

Corehub Up