പ്രതീകാത്മക ചിത്രം
എടക്കുളം: പദ്ധതിവിഹിതം ലഭിച്ചില്ലെന്ന ആക്ഷേപത്തെ തുടര്‍ന്ന് പൂമംഗലം പഞ്ചായത്ത് സംസ്ഥാന സര്‍ക്കാരിനെതിരേ പ്രമേയം പാസാക്കുന്നതില്‍ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങള്‍ പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി.
എല്‍ഡിഎഫ് സര്‍ക്കാര്‍ 2025-26 വര്‍ഷത്തെ പദ്ധതിപ്പണത്തിന്റെ അവസാന ഗഡു കൊടുക്കാതെ പാവപ്പെട്ട ഗുണഭോക്താക്കളെ കഷ്ടത്തിലാക്കിയപ്പോള്‍ കൊണ്ടുവരാത്ത പ്രമേയം ഇപ്പോള്‍ കൊണ്ടുവരുന്നത് രാഷ്ട്രീയപ്രേരിതമാണെന്ന് യുഡിഎഫ് ആരോപിച്ചു. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ടി.ആര്. രാജേഷിന്റെ നേതൃത്വത്തില്‍ അംഗങ്ങളായ ജൂലി ജോയ്, രഞ്ജിനി ശ്രീകുമാര്‍, പി.എസ്. സിരീഷ എന്നിവരാണ് ഇറങ്ങിപ്പോയത്. തുടര്‍ന്ന് പഞ്ചായത്ത് ഓഫീസിന് മുന്പില് സമരംനടത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എന്‍. ശ്രീകുമാര്‍, കെ.പി. സെബാസ്റ്റ്യന്‍, ടി.ആര്. ഷാജു, കെ.എ. പിയുസ്, കെ.എസ്. അജി, നിക്സന് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.