x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രാ​ര്‍ ജീ​വ​ന​ക്കാ​രെ പി​ന്‍വാ​തി​ല്‍വ​ഴി നി​യ​മി​ക്കാ​ന്‍ നീ​ക്കം


Published: February 4, 2026 10:45 PM IST | Updated: February 4, 2026 10:45 PM IST

​തൊ​ടു​പു​ഴ: കൃ​ഷി വ​കു​പ്പി​ല്‍ ഡേ​റ്റാ എ​ന്‍​ട്രി ക​രാ​ര്‍ ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ത്തി​ല്‍ പ്ര​തി​ഷേ​ധം. നൂ​റു​ക​ണ​ക്കി​ന് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ പി​എ​സ്‌​സി നി​യ​മ​നം കാ​ത്തി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക​രാ​ര്‍ ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്താ​നു​ള്ള നീ​ക്കം ന​ട​ക്കു​ന്ന​ത്. പ​ത്തു വ​ര്‍​ഷ​മാ​യി ജോ​ലി​യി​ല്‍ തു​ട​രു​ന്ന ക​രാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് സ്ഥി​രംനി​യ​മ​നം ന​ല്‍​കാ​നു​ള്ള നീ​ക്ക​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ഓ​ള്‍ കേ​ര​ള ഡേ​റ്റാ എ​ന്‍​ട്രി ഓ​പ്പ​റേ​റ്റേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍ സ​ര്‍​ക്കാ​രി​നു ന​ല്‍​കി​യ നി​വേ​ദ​ന​ത്തെത്തു​ട​ര്‍​ന്നാ​ണ് ഇ​വ​രെ സ്ഥി​ര​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​ത്. പ​ത്തുവ​ര്‍​ഷം കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​ക്കി​യ ജീ​വ​ന​ക്കാ​രു​ടെ പ​ട്ടി​ക​യും വി​ശ​ദവി​വ​ര​ങ്ങ​ളും അ​ടി​യ​ന്ത​ര​മാ​യി ല​ഭ്യ​മാ​ക്കാ​ന്‍ ജി​ല്ലാ പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍​മാ​രോ​ട് കൃ​ഷി ഡ​യ​റ​ക്ട​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ജി​ല്ല​യി​ല്‍ എ​ഴു​പ​തോ​ളം ഡേ​റ്റാ എ​ന്‍​ട്രി ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍ വി​വി​ധ ഓ​ഫീ​സു​ക​ളി​ലാ​യി താ​ത്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. ഇ​തു​ള്‍​പ്പെ​ടെ സം​സ്ഥാ​ന​ത്ത് ആ​യി​ര​ത്തോ​ളം പേ​ര്‍​ക്ക് സ്ഥി​രംനി​യ​മ​നം ന​ല്‍​കാ​നാ​ണ് തി​ടു​ക്ക​ത്തി​ല്‍ നീ​ക്കം ന​ട​ക്കു​ന്ന​ത്. സം​ഘ​ട​ന​യു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് ക​രാ​ര്‍ ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്താ​നു​ള്ള നീ​ക്കം ന​ട​ക്കു​ന്ന​തെ​ന്ന് പ​റ​യ​പ്പെ​ടു​മ്പോ​ഴും ഇ​തി​നു പി​ന്നി​ല്‍ കൃ​ഷി വ​കു​പ്പി​ലെ ഉ​ന്ന​ത​രു​ടെ ഇ​ട​പെ​ട​ലാ​ണെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.

സ​ര്‍​ക്കാ​ര്‍ പി​ന്‍​വാ​തി​ല്‍ നി​യ​മ​ന​ങ്ങ​ള്‍ ന​ട​ത്തു​ന്നി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ക്കു​മ്പോ​ഴാ​ണ് ഇ​പ്പോ​ള്‍ ആ​യി​ര​ത്തി​നുമേ​ല്‍ സ്ഥി​രംനി​യ​മ​നം ഒ​റ്റ​യ​ടി​ക്കു ന​ട​ത്താ​ന്‍ നീ​ക്കം ന​ട​ത്തു​ന്ന​തെ​ന്ന് ഭ​ര​ണക​ക്ഷി സ​ര്‍​വീ​സ് സം​ഘ​ട​ന​ക​ള്‍ ഉ​ള്‍​പ്പെ​ടെ ആ​രോ​പി​ക്കു​ന്നു. ഇ​തി​നു പി​ന്നി​ല്‍ വ​ലി​യ ക്ര​മ​ക്കേ​ട് ന​ട​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും നീ​ക്ക​ത്തി​ല്‍നി​ന്നു സ​ര്‍​ക്കാ​ര്‍ പി​ന്മാ​റ​ണ​മെ​ന്നു​മാ​ണ് ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഡേ​റ്റാ എ​ന്‍​ട്രി ഓ​പ്പ​റേ​റ്റ​ര്‍ ത​സ്തി​ക​യി​ല്‍ പി​എ​സ്‌​സിവ​ഴി നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്നാ​ണ് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ ആ​വ​ശ്യം.

Tags : contract workers nattuvishesham local news

Recent News

Corehub Up