നിഷാന്ത്
വടക്കാഞ്ചേരി: കോടികളുടെ തട്ടിപ്പുനടത്തിയ മലാക്ക സ്വദേശിയായ യുവാവ് ഒളിവിൽ. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തെക്കുംകര മലാക്ക സ്വദേശി പറമ്പിൽ വീട്ടിൽ സുധാകരൻ മകൻ നിഷാന്ത് (30) ആണ് ഒളിവിൽ. ധനകാര്യ സ്ഥാപനങ്ങളിൽ പണയത്തിൽ ഇരിക്കുന്ന സ്വർണം എടുത്ത് വിൽക്കുന്ന ബിസിനസിൽ പങ്കാളികളാക്കി കൂടുതൽ പണം നേടാമെന്ന് വിശ്വസിപ്പിച്ച് 19,92,000 രൂപ തട്ടിയെടുത്തതായി പരാതിക്കാരനായ മലാക്ക സ്വദേശി ചാക്രത്ത് വീട്ടിൽ വാസു മകൻ വിനീഷ് (34) വടക്കാഞ്ചേരി പോലീസിൽ നൽകിയ പരാതിയിൽപറയുന്നത്.
പണംകൈപ്പറ്റിയശേഷംനാളിതുവരെ ബിസിനസിലൊ, കൊടുത്ത പണത്തിന്റെ ലാഭമോ, വാങ്ങിയ പണമോ തിരിച്ചു നൽകിയില്ലെന്നും പരാതിക്കാരൻ പറയുന്നു. ഇതുപോലെ വഞ്ചിക്കപ്പെട്ടവർ നിരവധിപേർ ഉണ്ടന്നാണ് പറയുന്നത്. സംഭവം പുറത്തുവന്നതോടെ വഞ്ചിക്കപ്പെട്ടവർ പരാതികളുമായി വരും ദിവസങ്ങളിൽ പോലീസ് സ്റ്റേഷനിൽ എത്തുമെന്നാണ് കരുതുന്നത്.
Tags : Multi-crore fraud NattuVishasham DistrictNews