x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​സ്‌ലിംലീ​ഗ് നേ​താ​വ് സി.​എം. യൂ​സ​ഫ് കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു


Published: June 11, 2026 12:51 AM IST | Updated: June 11, 2026 12:51 AM IST

ച​ങ്ങ​രം​കു​ളം: മു​സ്‌ലിംലീ​ഗ് നേ​താ​വും ച​ങ്ങ​രം​കു​ളം സ്വ​ദേ​ശി​യു​മാ​യ ച​ള്ള​യി​ൽ യൂ​സ​ഫ് എ​ന്ന സി.​എം. യൂ​സ​ഫ് (60) അ​ന്ത​രി​ച്ചു. തി​രു​വ​ന്ത​പു​ര​ത്തെ വ​സ​തി​യി​ൽ കു​ഴ​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ താ​മ​സ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. എം.​കെ. മു​നീ​ർ മ​ന്ത്രി​യാ​യി​രി​ക്കെ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി ആ​യി​രു​ന്നു.

പൊ​ന്നാ​നി മ​ണ്ഡ​ലം മു​സ്‌ലിം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി, പ​ള്ളി​ക്ക​ര മ​ഹ​ല്ല് ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ച​ങ്ങ​രം​കു​ളം ടൗ​ണ്‍ മ​സ്ജി​ദ് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​രു​ന്നു. എം​എ​സ്എ​ഫ് സം​സ്ഥാ​ന മു​ൻ സെ​ക്ര​ട്ട​റി, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ മു​ൻ ചെ​യ​ർ​മാ​ൻ, ജി​ല്ലാ യൂ​ത്ത് ലീ​ഗ് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ്, എ​സ്എം ട്ര​സ്റ്റ് വൈ​സ് ചെ​യ​ർ​മാ​ൻ തു​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കു​ശേ​ഷം ഇ​ന്ന് ച​ങ്ങ​രം​കു​ളം പ​ള്ളി​ക്കു​ന്ന് വ​സ​തി​യി​ൽ എ​ത്തി​ച്ച് പ​ള്ളി​ക്ക​ര ജു​മാ​മ​സ്ജി​ദി​ൽ ക​ബ​റ​ട​ക്കം ന​ട​ത്തും. ഭാ​ര്യ: സ​ഫി​യ. മ​ക്ക​ൾ: യാ​സി​ഫ് യൂ​സ​ഫ്, ഫ​സി​യ. മ​രു​മ​ക്ക​ൾ: ഷ​ബീ​ർ, ഫാ​ത്തി​മ.പി​താ​വ്: പ​രേ​ത​നാ​യ മു​ഹ​മ്മ​ദ്. മാ​താ​വ്: പ​രേ​ത​യാ​യ ഫാ​ത്തി​മ.

Tags : Muslim League C.M. Yousuf die

Recent News

Corehub Up