x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ഷേ​മ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പു​തി​യ ദി​ശാ​ബോ​ധം ന​ല്‍​കി മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ ബ​ജ​റ്റ്


Published: March 10, 2026 07:10 AM IST | Updated: March 10, 2026 07:10 AM IST

മൂ​വാ​റ്റു​പു​ഴ : ക്ഷേ​മ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പു​തി​യ ദി​ശാ​ബോ​ധം ന​ല്‍​കി മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ ബ​ജ​റ്റ്. വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പി.​എം. അ​ബ്ദു​ള്‍ സ​ലാം ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ജോ​യ്‌​സ് മേ​രി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 62,44,87,813 രൂ​പ വ​ര​വും 51,96,96,647 രൂ​പ ചെ​ല​വും 10,47,91,166 രൂ​പ നീ​ക്കി​യി​രി​പ്പും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​ണ് ബ​ജ​റ്റ്.

ന​ഗ​ര​ത്തി​ന്‍റെ മു​ഖഛാ​യ മാ​റ്റു​ന്ന ത​ര​ത്തി​ല്‍ ന​ദീ​തീ​ര​ങ്ങ​ളി​ല്‍ സൗ​ക​ര്യ​പ്ര​ദ​മാ​യ ന​ട​പ്പാ​ത​ക​ൾ, വി​ശ്ര​മ കേ​ന്ദ്ര​ങ്ങ​ള്‍, വി​നോ​ദ​സ​ഞ്ചാ​ര ആ​ക​ര്‍​ഷ​ണ​ങ്ങ​ള്‍ എ​ന്നി​വ സൃ​ഷ്ടി​ക്കു​ന്ന​തി​ന് ബ​ജ​റ്റി​ല്‍ തു​ക വ​ക​യി​രു​ത്തി. പാ​ര്‍​ക്കിം​ഗ് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ന്‍ ന​ഗ​ര​സ​ഭ​യു​ടെ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ത്ത സ്ഥ​ല​ങ്ങ​ള്‍ ക​ണ്ടെ​ത്തി ഒ​രു​ക്കാ​ന്‍ 40 ല​ക്ഷം നീ​ക്കി വ​ച്ചു.

മോ​ഡേ​ണ്‍ ഫി​ഷ് മാ​ര്‍​ക്ക​റ്റി​ലേ​ക്ക് വ​ഴി നി​ര്‍​മി​ക്കാ​ന്‍ 10 ല​ക്ഷം. വൈ​ദ്യു​ത കാ​റു​ക​ളു​ടെ പാ​ര്‍​ക്കിം​ഗി​ന് പ്ര​ത്യേ​ക സൗ​ക​ര്യം, ഓ​ണ്‍ കോ​ള്‍ ഓ​ട്ടോ പ​ദ്ധ​തി എ​ന്നീ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി 30 ല​ക്ഷം. അ​ഞ്ചു വ​ര്‍​ഷം കൊ​ണ്ട് പൂ​ര്‍​ത്തീ​ക​രി​ക്കും വി​ധം സ്‌​നേ​ഹ സ​മു​ച്ച​യം ഭ​വ​ന പ​ദ്ധ​തി, ഇ​തി​നാ​യി 50 ല​ക്ഷ​വും സ്ത്രീ​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി 25 ല​ക്ഷ​വും ബ​ജ​റ്റി​ല്‍ നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്. ശു​ചി​ത്വ മി​ഷ​നി​ല്‍ നി​ന്ന് ഗ്രാ​ന്‍റാ​യി ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന 30 കോ​ടി വി​നി​യോ​ഗി​ച്ച് ഗ്രീ​ന്‍ പാ​ര്‍​ക്ക് നി​ര്‍​മി​ക്കും. ഇ​തി​നു പു​റ​മേ ശാ​സ്ത്രീ​യ മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ന് 92 ല​ക്ഷം വ​ക​യി​രു​ത്തി.

ന​ഗ​ര​ത്തി​ന്‍റെ പ്രൗ​ഢി​ക്ക് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യെ അ​തി​ജീ​വി​ക്കു​ന്ന ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള ടൗ​ണ്‍​ഹാ​ള്‍ നി​ര്‍​മി​ക്കും. ആ​ധു​നി​ക മ​ത്സ്യ മാ​ര്‍​ക്ക​റ്റ്, അ​ര്‍​ബ​ന്‍ ഹാ​റ്റ്, സ്റ്റോ​ട്ട​ര്‍ ഹൗ​സ് എ​ന്നി​വ സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്തു​ന്ന​തി​ന് മൂ​ന്നു​ല​ക്ഷ​വും സ​ത്രം കോം​പ്ല​ക്‌​സ്, പേ​വാ​ര്‍​ഡ് കോം​പ്ല​ക്‌​സ് എ​ന്നി​വ​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്ക് 31 ല​ക്ഷ​വും ന​ഗ​ര​സ​ഭ വ​ക ക​ച്ചേ​രി​ത്താ​ഴം ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്ക് 14 ല​ക്ഷ​വും മു​നി​സി​പ്പ​ല്‍ പാ​ര്‍​ക്കി​ല്‍ ക​ളി ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ അ​ഞ്ചു​ല​ക്ഷ​വും വ​യോ​ജ​ന വി​ജ്ഞാ​ന സൗ​ഹൃ​ദ കേ​ന്ദ്ര​ത്തി​ന് 10 ല​ക്ഷ​വു​മ​ട​ക്കം പൊ​തു​ഭ​ര​ണ- ധ​ന​കാ​ര്യ വി​ഭാ​ഗ​ത്തി​നാ​യി 89,75,000 രൂ​പ ബ​ജ​റ്റി​ല്‍ നീ​ക്കി വ​ച്ചി​ട്ടു​ണ്ട്.

സ​മ​ഗ്ര നെ​ല്‍​കൃ​ഷി വി​ക​സ​നം, പു​ര​യി​ട കൃ​ഷി വി​ക​സ​നം, കു​റ്റി​ക്കു​രു​മു​ള​ക് വി​ത​ര​ണം, പ​ച്ച​ക്ക​റി കൃ​ഷി വി​ക​സ​നം, എ​ച്ച​ഡി​പി ച​ട്ടി​ക​ളും സ്പ്രേ​യിം​ഗ് മി​ക്സ​റും പ​ച്ച​ക്ക​റി തൈ​ക​ളും വി​ത​ര​ണം എ​ന്നി​വ​യ​ട​ക്കം കൃ​ഷി വി​ക​സ​ന​ത്തി​നാ​യി പ​ത്തൊ​മ്പ​ത​ര ല​ക്ഷം വ​ക​യി​രു​ത്തി.

Tags : nattu vishesham Muvattupuzha City Council

Recent News

Corehub Up