ജോസ് കുറ്റിയാനിക്ക് മുഖ്യമന്ത്രി വി.ഡി. സതീശന് ആദരാഞ്ജലി അര്‍പ്പിക്കുന്നു.
തൊടുപുഴ: ജില്ലയുടെ പ്രഥമ ഡിസിസി പ്രസിഡന്റും മുന്‍ എംഎല്‍എയുമായിരുന്ന ജോസ് കുറ്റിയാനിക്ക് ആദരാഞ്ജലിയുമായി ജനപ്രവാഹം. മുഖ്യമന്ത്രി വി.ഡി. സതീശന് ഉള്‍പ്പടെയുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് ന്യൂമാന്‍ കോളജ് മൈതാനത്ത് ഹെലികോപ്റ്ററില്‍ എത്തിയ മുഖ്യമന്ത്രി തൊടുപുഴയിലെ വീട്ടിലെത്തിയാണ് ആദരാഞ്ജലി അര്‍പ്പിച്ചത്.
കെപിസിസി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫ്, കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ .ജോസഫ്, ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, മുന്‍മന്ത്രി കെ.സി. ജോസഫ്, രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴയ്ക്കന്, ഡിസിസി പ്രസിഡന്റ് സി.പി. മാത്യു, എസ്. അശോകന്, ഐ.കെ. രാജു, ഇബ്രാഹിംകുട്ടി കല്ലാര്‍, ഇ.എം. ആഗസ്തി, എംപിമാരായ ബെന്നി ബഹനാന്, ഡീന്‍ കുര്യാക്കോസ്, എംഎല്‍എമാരായ മാത്യു കുഴല്നാടന്, റോയി കെ. പൗലോസ്, എഫ്. രാജ, സേനാപതി വേണു, സിറിയക് തോമസ്, ഷിബു തെക്കുംപുറം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫന്‍, ജില്ലാ പൊലിസ് മേധാവി ഡോ.എ. നസീം, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍ഷാദ് മുഹമ്മദ് എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
മന്ത്രിമാരായ രമേശ് ചെന്നിത്തല, എ.പി. അനില്‍കുമാര്‍, സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മുതിർന്ന നേതാവ് വി.എം. സുധീരന് എന്നിവരും അനുശോചനം അറിയിച്ചു.
Tags : NattuVishasham DistrictNews