കുട്ടിക്കാനം മരിയൻ കോളജിൽ നടന്ന "ഗ്രീൻ ട്രേഡ് ആൻഡ് സസ്റ്റൈനബിൾ കൊമേഴ്സ്' ദേശീയ കോണ്ഫറൻസിൽ "ബുക്ക് ഓഫ് അബ്സ്ട്രാക്റ്റ്സ്' പ്രകാശനം പ്രിൻസിപ്പൽ പ്രഫ. ഡോ.
കുട്ടിക്കാനം: മരിയൻ കോളജ് (ഓട്ടോണമസ്) സ്കൂൾ ഓഫ് കൊമേഴ്സ് ആൻഡ് പ്രൊഫഷണൽ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ "ഹരിത വ്യാപാരവും സുസ്ഥിര വാണിജ്യവും' എന്ന വിഷയത്തിൽ ഐസിഎസ്എസ്ആർ ദേശീയ കോണ്ഫറൻസ് നടത്തി.
മരിയൻ കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. അജിമോൻ ജോർജ് സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സാന്പത്തിക വളർച്ചയോടൊപ്പം പ്രകൃതിയെയും സമൂഹത്തെയും പരിഗണിക്കുന്ന വ്യാപാരരീതികൾ ഇന്നത്തെ കാലത്ത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്ഫറൻസിനായി ലഭിച്ച പ്രബന്ധങ്ങളുടെ സംഗ്രഹങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള "ബുക്ക് ഓഫ് അബ്സ്ട്രാക്ട്സിന്റെ' പ്രകാശനം കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. അജിമോൻ ജോർജും അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് ഏബ്രഹാം ഞള്ളിയിലും ചേർന്ന് നിർവഹിച്ചു.
തുടർന്നു നടന്ന സെഷനുകളിൽ കൊച്ചി ഇവൈ ഗ്ലോബൽ ഡെലിവറി സർവീസസിലെ ക്ലൈമറ്റ് ചേഞ്ച് ആൻഡ് സസ്റ്റൈനബിലിറ്റി സർവീസസ് സീനിയർ മാനേജർ ജോണി സി. പോൾ, ട്രിച്ചി സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം മേധാവി ഡോ. ജി. ജോണ്, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ദ് തേർഡ് ഏജ് ഡയറക്ടർ ഡോ. ടോണി കെ. തോമസ് എന്നിവർ മുഖ്യാതിഥികളായിരുന്നു. സുസ്ഥിര വാണിജ്യ മാതൃകകളെക്കുറിച്ചും നൈതിക വ്യാപാരത്തെക്കുറിച്ചും വിദഗ്ധർ ക്ലാസുകൾ നയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അധ്യാപകർ, ഗവേഷകർ, വ്യവസായ പ്രമുഖർ, വിദ്യാർഥികൾ എന്നിവർ കോണ്ഫറൻസിൽ പങ്കെടുത്തു. കൊമേഴ്സ്, മാനേജ്മെന്റ് മേഖലകളിലെ പ്രതിനിധികൾ പുതിയ പ്രവണതകളെക്കുറിച്ച് 74 പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
കൊമേഴ്സ് വിഭാഗം മേധാവി ഡോ. ആർ. രൂപ, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. എമിൽഡ കെ. ജോസഫ് എന്നിവർ നേതൃത്വം നൽകി.
Tags : National conference nattuvishesham local news