x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ ഡാം ​സു​ര​ക്ഷാ അ​ഥോ​റി​റ്റി: കേ​ര​ള​ത്തി​ന്‍റെ പ്ര​തി​നി​ധി​യെ ഒ​ഴി​വാ​ക്കി​യ​ത് പ്ര​തി​ഷേ​ധ​ക​ര​മെ​ന്ന് എം​പി


Published: June 22, 2026 05:51 AM IST | Updated: June 22, 2026 05:51 AM IST

തൊ​ടു​പു​ഴ: ദേ​ശീ​യ ഡാം ​സു​ര​ക്ഷാ പ​രി​ശോ​ധ​ന സ​മി​തി​യി​ല്‍​നി​ന്ന് കേ​ര​ള​ത്തി​ന്‍റെ പ്ര​തി​നി​ധി​യെ ഒ​ഴി​വാ​ക്കി​യ​ത് പ്ര​തി​ഷേ​ധ​ക​ര​മെ​ന്ന് ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി. പ്ര​ശ്‌​ന​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര ജ​ല​ശ​ക്തി മ​ന്ത്രി സി.​ആ​ര്‍. പാ​ട്ടീ​ലി​ന് എം​പി ക​ത്ത് ന​ല്‍​കി. ദേ​ശീ​യ ഡാം ​സു​ര​ക്ഷാ അ​ഥോ​റി​റ്റി യാ​ഥാ​ര്‍​ഥ്യ​മാ​യ​പ്പോ​ള്‍ സ​മ​ഗ്ര​മാ​യ ഡാം ​സു​ര​ക്ഷാ പ​രി​ശോ​ധ​ന അ​ത​നു​സ​രി​ച്ചു​ള്ള തു​ട​ര്‍ ന​ട​പ​ടി​യാ​ണ്.

അ​തു​പ്ര​കാ​രം രൂ​പീ​കൃ​ത​മാ​യ നി​ഷ്പ​ക്ഷ വി​ദ​ഗ്ധ​ര്‍ അ​ട​ങ്ങി​യ ക​മ്മി​റ്റി​യി​ല്‍ കേ​ര​ള​ത്തി​ന്‍റെ പ്ര​തി​നി​ധി​യാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ച ടി.​കെ. ശി​വ​രാ​ജ​നെ​യാ​ണ് ക​മ്മ​റ്റി​യി​ല്‍​നി​ന്ന് ഏ​ക​പ​ക്ഷീ​യ​മാ​യി നീ​ക്കി​യ​ത്.

യാ​തൊ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ അ​ദ്ദേ​ഹ​ത്തെ ത​ല്‍​സ്ഥാ​ന​ത്തു​നി​ന്നു മാ​റ്റി​യ​ത് ഫെ​ഡ​റ​ല്‍ ജ​നാ​ധി​പ​ത്യ വ്യ​വ​സ്ഥി​തി​ക്കു യോ​ജി​ച്ച ന​ട​പ​ടി​യ​ല്ല. ഇ​ക്കാ​ര്യ​ത്തി​ല്‍ ദേ​ശീ​യ ഡാം ​സു​ര​ക്ഷാ അ​ഥോ​റി​റ്റി വ​ച്ചു​പു​ല​ര്‍​ത്തു​ന്ന ഏ​ക​പ​ക്ഷീ​യ​മാ​യ സ​മീ​പ​നം തി​രു​ത്ത​ണം. ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ച പ്ര​തി​നി​ധി അ​വി​ടെ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യു​മാ​ണ്.

കേ​ര​ള​ത്തി​ന്‍റെ പ്ര​തി​നി​ധി​യെ മാ​റ്റു​മ്പോ​ള്‍ അ​തി​ന്‍റെ കാ​ര​ണ​ങ്ങ​ള്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ അ​റി​യി​ക്കാ​ന്‍ അ​ഥോ​റി​റ്റി​ക്കു ബാ​ധ്യ​ത​യു​ണ്ട്. മാ​റ്റി​യാ​ല്‍ പു​തി​യ ആ​ളെ നി​ര്‍​ദേ​ശി​ക്കേ​ണ്ട​തും കേ​ര​ള സ​ര്‍​ക്കാ​ര്‍ ആ​യി​രു​ന്നു. ഇ​തി​ന് അ​വ​സ​രം ന​ല്‍​കാ​തെ അ​ഥോ​റി​റ്റി​ത​ന്നെ പ​ക​രം ആ​ളെ നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​തു തി​ക​ച്ചും നീ​തി​ര​ഹി​ത​മാ​യ ന​ട​പ​ടി​യാ​ണ്. വി​ഷ​യ​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട്ട് തെ​റ്റ് തി​രു​ത്ത​ണ​മെ​ന്നും കേ​ര​ള​ത്തി​ന്‍റെ പ്ര​തി​നി​ധി​യെ ക​മ്മി​റ്റി​യി​ല്‍ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

Tags : nattu vishesham National Dam Safety Authority

Recent News

Corehub Up