x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജ​പു​രം സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ള​ജി​ൽ ‌ദേ​ശീ​യ സെ​മി​നാ​റി​ന് തു​ട​ക്ക​മാ​യി


Published: January 21, 2026 01:00 AM IST | Updated: January 21, 2026 01:00 AM IST

രാ​ജ​പു​രം സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ള​ജി​ൽ ജ​നാ​ധി​പ​ത്യ​ത്തേ​യും ഭ​ര​ണ​ഘ​ട​ന​യേ​യും സം​ര​ക്ഷി​ക്കു​ന്ന​തി​ൽ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യും മാ​ധ്യ​മ​ങ്ങ​ളും വ​ഹി​ക്കു​ന്ന പ​ങ്ക് എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട

രാ​ജ​പു​രം: രാ​ജ​പു​രം സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ള​ജി​ൽ ജ​നാ​ധി​പ​ത്യ​ത്തേ​യും ഭ​ര​ണ​ഘ​ട​ന​യേ​യും സം​ര​ക്ഷി​ക്കു​ന്ന​തി​ൽ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യും മാ​ധ്യ​മ​ങ്ങ​ളും വ​ഹി​ക്കു​ന്ന പ​ങ്ക് എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തു​ന്ന ദ്വി​ദി​ന ദേ​ശീ​യ സെ​മി​നാ​റി​ന് തു​ട​ക്ക​മാ​യി. ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഇ​ല​ക്ട​റ​ൽ ലി​റ്റ​റ​സി ക്ല​ബ്, ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പാ​ർ​ല​മെ​ന്‍റ​റി അ​ഫ​യേ​ഴ്സ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന സെ​മി​നാ​ർ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​നും കോ​ള​ജ് മാ​നേ​ജ​രു​മാ​യ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ഷ്‌​ട്ര​ദീ​പി​ക മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട്, ഡോ. ​ബി.​എ​സ്. ആ​ശാ​ല​ക്ഷ്മി, ഡോ. ​ഷീ​ന ഷു​ക്കൂ​ർ എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​ബി​ജു ജോ​സ​ഫ്, സെ​മി​നാ​ർ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​പി.​എ. ബി​ബി​ൻ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യി​ൻ പി. ​വ​ർ​ഗീ​സ്, കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ കെ.​ആ​ന​ന്ദ്, അ​ധ്യാ​പ​ക​രാ​യ ഡോ. ​ടി. ജി​ജി കു​മാ​രി, ഡോ. ​എ​ൻ.​വി. വി​നോ​ദ്. ഡോ. ​അ​ഖി​ൽ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സെ​മി​നാ​ർ ഇ​ന്ന് സ​മാ​പി​ക്കും.

Tags : National Seminar nattuvishesham local news.

Recent News

Corehub Up