കോഴിക്കോട്: ജില്ലയില്‍ ആവേശം വിതറി സ്ത്രീകള്‍ക്കായുള്ള കെഎസ്ആര്‍ടിസിയുടെ സൗജന്യയാത്ര. നഗര-ഗ്രാമ പ്രദേശങ്ങളില്‍ വന്‍ വരവേല്പാണ് ബസുകള്‍ക്ക് ലഭിച്ചത്. സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്രയൊരുക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ പ്രിയദര്‍ശിനി പദ്ധതിയാണ് ആദ്യ ദിനം തന്നെ സൂപ്പര്‍ ഹിറ്റായത്.
ജില്ലാതല ഉദ്ഘാടനം കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ പരിസരത്ത് നടന്ന ചടങ്ങില്‍ എം.കെ. രാഘവന് എംപി നിര്‍വഹിച്ചു. ചടങ്ങില്‍ പയിമ്പ്രയിലേക്കുള്ള ആദ്യ പ്രിയദര്‍ശിനി ബസ് സര്‍വീസിന്റെ ഫ്ളാഗ് ഓഫും എംപി നിര്‍വഹിച്ചു. ചടങ്ങില്‍ അഡ്വ. കെ.ജയന്ത് എംഎല്‍എ അധ്യക്ഷനായി. ഷാഫി പറമ്പില്‍ എംപി വിശിഷ്ടാതിഥിയായി.എംഎല്‍എമാരായ അഡ്വ. കെ പ്രവീണ്‍കുമാര്‍, അഡ്വ. ഫൈസല്‍ ബാബു, അഡ്വ. വിദ്യാ ബാലകൃഷ്ണന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍, കൗണ്‍സിലര്‍മാരായ സി.പി.സലീം, സി കവിത, കവിത അരുണ്‍, ടി.പി.എം. ജിഷാന്‍, ശ്രീജ സുരേഷ്, വിശ്വനാഥന് പുതുശ്ശേരി തുടങ്ങിയവര്‍ സംബന്ധിച്ചു.
കുറ്റ്യാടി: കുറ്റ്യാടിയില്‍ പ്രിയദർശിനി കെഎസ്ആർടിസി ബസ് യാത്ര പാറക്കൽ അബ്ദുള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു.യുഡിഎഫ് ജനങ്ങൾക്ക് നൽകിയ ഓരോ വാഗ്ദാനങ്ങളും നടപ്പാക്കുമെന്ന് എംഎൽഎ പറഞ്ഞു. കെഎസ്ആർടിസി വനിതാ കണ്ടക്ടർ ടാനി ജോൺ ടിക്കറ്റ് ഇഷ്യൂ ചെയ്തു. ഡ്രൈവർ ഹിതേഷാണ് വളയം പിടിച്ചത്.
അലങ്കരിച്ച പ്രിയദർശിനി സ്റ്റിക്കറൊട്ടിച്ച ബസിൽ യാത്ര ചെയ്യാനായി രാവിലെ തന്നെ സ്ത്രീകൾ കുറ്റ്യാടി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെത്തിയിരുന്നു. മധുരവിതരണവും ആഹ്ളാദപ്രകടനവും നടന്നു.
കൂരാച്ചുണ്ട്: കൂരാച്ചുണ്ടിൽ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് സിനി ജിനോ നിർവഹിച്ചു. ബസ് ജീവനക്കാർക്ക് ഷാളണിയിക്കുകയും യാത്രക്കാർക്ക് മധുരപലഹാരം വിതരണവും ചെയ്തു.
പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ചെറിയാൻ ജോസഫ് അറയ്ക്കൽ, ബിന്ദുമോൾ തോമസ് കളപ്പുരക്കൽ, ബ്ലോക്ക് മെമ്പർ അരുൺ ജോസ്, മെമ്പർമാരായ ജോസ് വെളിയത്ത്, സണ്ണി ജോസഫ് കാനാട്ട്, ബിന്ദു കുര്യൻ ആനിക്കാട്ട്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജു കാരക്കട, വൈസ് പ്രസിഡന്റ് ജെറിൻ കുര്യാക്കോസ്, യുഡിവൈഎഫ് ചെയർമാൻ സന്ദീപ് കളപ്പുരയ്ക്കൽ, കുടുംബശ്രീ വൈസ് ചെയർപേഴ്സൺ സമീറ എന്നിവർ നേതൃത്വം നൽകി.
കല്ലാനോട്: ബസിന് കല്ലാനോട് പൗരാവലി സ്വീകരണം നൽകി. കല്ലാനോട് നിന്നും 9.20ന് പുറപ്പെടുന്ന കെ എസ് ആർ ടി സി ബസിലെ സ്ത്രീകൾക്കും ബസ് ജീവനക്കാർക്കുമാണ് മധുര പലഹാരങ്ങൾ വിതരണം ചെയ്ത് സ്വീകരണം, നൽകിയത്.
തോമസ് കുമ്പുക്കൽ, ബ്ലോക്ക് മെമ്പർ അരുൺ ജോസ് , പഞ്ചായത്തംഗങ്ങളായ ബിന്ദു കളപ്പുരയ്ക്കൽ, ജോസ് വെളിയത്ത്, സണ്ണി ജോസഫ് കാനാട്ട്, കല്ലാനോട് സഹകരണ ബാങ്ക് പ്രസിഡന്റ് ജോൺസൺ എട്ടിയിൽ ഷാജൻ കടുകൻമാക്കൽ, സിമിലി ബിജു, സന്ദീപ് കളപ്പുരയ്ക്കൽ എന്നിവർ പങ്കെടുത്തു.
പേരാമ്പ്ര: പേരാമ്പ്ര നിയോജക മണ്ഡല തല ഉദ്ഘാടനം പേരാമ്പ്ര ബസ് സ്റ്റാന്‍ഡില്‍ അഡ്വ. ഫാത്തിമ തഹ്ലിയ എംഎൽഎ നിര്‍വഹിച്ചു.ബസ് സ്റ്റാന്‍ഡില്‍ നിന്നും ആരംഭിച്ച യാത്രയില്‍ എംഎല്‍എയും പങ്കു ചേര്‍ന്നു. മുദ്രാവാക്യം വിളിച്ചും മുഖ്യമന്ത്രിക്കും യുഡിഎഫിനും അഭിവാദ്യമര്‍പ്പിച്ചുമാണ് ആദ്യ ബസിനെ പ്രവര്‍ത്തകര്‍ യാത്രയാക്കിയത്.
സമത്വവും സാമൂഹിക നീതിയും ഉറപ്പ് വരുത്തുന്നതിനും സാമ്പത്തിക സാമൂഹിക ശാക്തീകരണം ലക്ഷ്യമിട്ടും കേരള സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുള്ള കാര്യം ഇവിടെ പൂര്ത്തീകരിക്കുകയാണന്ന് എംഎല്‍എ പറഞ്ഞു. ബസ് രാവിലെ ഒമ്പതോടെ പേരാമ്പ്ര ബസ് സ്റ്റാന്‍ഡിലേക്ക് എത്തിയപ്പോള്‍ സ്ത്രീകളും പുരുഷന്മാരും അടങ്ങിയ വന്‍ ജനാവലി സര്‍ക്കാറിനും ബസ് യാത്രക്കും അഭിവാദ്യമര്ച്ച് മുദ്രാവാക്യം മുഴക്കിയിരുന്നു.പായസവും, മിഠായിയും വിതരണം ചെയ്ത് പല സ്റ്റോപ്പുകളിലും ജനങ്ങള്‍ ബസ് യാത്രയെ വരവേറ്റു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.മധു കൃഷ്ണന് ഉദ്ഘാടന പരിപാടിയിൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി, പഞ്ചായത്ത് പ്രസിഡന്റുമാരായ ലതിക വിനോദ്, നസീമ വാഴയില്‍, യുഡിഎഫ് നേതാക്കളായ രാജന് മരുതേരി, ആര്.കെ.മുനീര്‍, ടി.പി.ചന്ദ്രന്, എം. സൈറാബാനു, വഹീദ പറേമ്മല്‍, ഗിരിജ ശശി, സൗഫി താഴെക്കണ്ടി, വി. ആലീസ് മാത്യൂ, ഷര്‍മിന കോമത്ത്, ചിത്രരാജന്‍, രേഷ്മ പൊയില്‍, സല്‍മ നന്മനക്കണ്ടി, കെ.കെ. സുവര്‍ണ്ണ, വി.സക്കീന, .കെ.അപര്‍ണ്ണ, കെ.കുഞ്ഞയിഷ, ജാനു കണിയാംകണ്ടി തുടങ്ങി നിരവധി നേതാക്കളും പ്രവര്‍ത്തകരും സംബന്ധിച്ചു.
തിരുവമ്പാടി : തിരുവമ്പാടി കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്ററിൽ നിന്നും സൗജന്യയാത്രയുടെ ആദ്യ ട്രിപ്പ് കക്കാടംപൊയിലിലേക്കായിരുന്നു. നിയോജക മണ്ഡലം എംഎൽഎ സി.കെ. കാസിം ഉദ്ഘാടനം നിർവഹിക്കുകയും ആദ്യ ടിക്കറ്റ് നൽകുകയും ചെയ്തു. പരിപാടിയിൽ തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് അധ്യക്ഷനായിരുന്നു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ, കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു, കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.കവിത എന്നിവർ സംസാരിച്ചു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം നോളജ് സിറ്റിയിൽ നടത്തി.
കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഫ്ലാഗ് ഓഫ് ചെയ്തു നിർവഹിച്ചു.വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ബേബി വളയത്തിൽ, റെജി തമ്പി, സി.കെ ചന്ദ്രൻ എന്നിവരും,യൂനാനി കോളജ് പ്രിൻസിപ്പാൾ റഹീമ , നോളജ് സിറ്റി ലൈസണിംഗ് ഓഫീസർ അബ്ദുൽസലാം, അബ്ദുറഹ്മാൻകുട്ടി, ദേവസ്യ പാപ്പാടിയിൽ, ലില്ലിക്കുട്ടി ദേവസ്യ, മിനിമോൾ, സുഹറ,നസീറ,സൈനബ,ജംഷീറ, തസ്ലീന,ജമാൽ, ലത്തീഫ് പരപ്പിൽ, ജിൻഷാൻ കാഞ്ചന എന്നിവർ പങ്കെടുത്തു.
കൊയിലാണ്ടി : യുഡിഎഫ് വനിതാ ജനപ്രതിനിധികളും മഹിളാ കോൺഗ്രസ് പ്രവർത്തകരും ചേർന്ന് കെഎസ്ആർടിസി ബസിന് സ്വീകരണം നൽകി . കെ.പ്രവീൺ കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു .ഡ്രൈവറെയും. കണ്ടക്ടറെയും ആദരിച്ചു.
കോഴിക്കോട്: സംസ്ഥാന സർക്കാർ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച പദ്ധതി ദിവസവേതനക്കാരികളായ സ്ത്രീകളുടെ ജീവിതനിലവാരം ഉയർത്താൻ സഹായകമാകുമെന്ന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്തീകൾക്ക് സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കിയ സംസ്ഥാന സർക്കാരിന് അഭിവാദ്യം അർപ്പിച്ച് കോഴിക്കോട് സിവിൽ സ്റ്റേഷനു മുമ്പിൽ കേരള എൻജിഒ അസോസിയേഷൻ നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. അഡ്വ. കെ. ജയന്ത് എംഎൽഎ മുഖ്യാതിഥിയായിരുന്നു.സംസ്ഥാന വൈസ് പ്രസിഡന്റ് ബിനു കോറോത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജി.എസ്. ഉമാശങ്കർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പ്രേംനാഥ് മംഗലശ്ശേരി, ജില്ലാ സെക്രട്ടറി കെ.ദിനേശൻ, പി. ബിന്ദു, കെ. ജയശ്രീ, സജീവൻ പൊറ്റക്കാട്, പി.അനുപമ എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham Nationwide Super Hit