നെടുങ്കണ്ടം ബിഎഡ് കോളജിലെ അധ്യാപകരും വിദ്യാർഥികളും
നെടുങ്കണ്ടം: ജില്ലയിലെ വിവിധ പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നെടുങ്കണ്ടം ബിഎഡ് കോളജിലെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് സമാഹരിച്ച അവശ്യസാധനങ്ങൾ കൈമാറി.
പെരുവന്താനം, വാഗമൺ, കൊക്കയാർ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കായാണ് സാമഗ്രികൾ നൽകിയത്. ശേഖരിച്ച വസ്തുക്കൾ വണ്ടിപ്പെരിയാർ തഹസിൽദാർക്ക് പ്രിൻസിപ്പൽ ഡോ. ജെ. സതീഷ്കുമാർ, അധ്യാപകൻ ഡോ. വി. കുമാർ, വിദ്യാർഥികളായ അക്ഷയ്, ജോർജി എന്നിവർ ചേർന്ന് കൈമാറി.