നെടുങ്കണ്ടം ഫെസ്റ്റ് ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യുന്നു.
നെടുങ്കണ്ടം: വിനോദവും വിജ്ഞാനവുമായി നെടുങ്കണ്ടം ഫെസ്റ്റ് ആരംഭിച്ചു. 11 ദിവസം നീണ്ടുനില്‍ക്കുന്ന ഫെസ്റ്റ് നെടുങ്കണ്ടം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍ ഗ്രൗണ്ട്, ഫയര്‍ സ്റ്റേഷന് ഗ്രൗണ്ട്, സഹ്യദര്‍ശന്‍ പാര്‍ക്ക് എന്നിവിടങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്.
ഫ്്ളവര്‍ ഷോ, പ്രദര്‍ശന വില്‍പ്പന സ്റ്റാളുകള്‍, റോബോട്ടിക് അനിമേഷന്‍ ഷോ, ഫുഡ് കോര്‍ട്ട്, അമ്യൂസ്മെന്റ് പാര്‍ക്ക്, അക്വേറിയം, പുഷ്പമേള, ലേസര്‍ ഷോ, ബോഡി ഷോ, സ്നേക് പാര്‍ക്ക്, മെഡിക്കല്‍, ഐഎസ്ആര്‍ഒ സ്റ്റാളുകള്‍, സെമിനാറുകള്‍ തുടങ്ങി വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ദിവസവും വൈകുന്നേരം ആറുമുതല്‍ കലാപരിപാടികള്‍ നടക്കും. സിനിമാ, ടിവി താരങ്ങള്‍, പിന്നണി ഗായകര്‍ തുടങ്ങിയവര്‍ അണിനിരക്കുന്ന വിവിധ പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്. ഫെസ്റ്റിന്റെ ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എം പി നിര്‍വഹിച്ചു.
സംഘാടക സമിതി ഭാരവാഹികളായ എം.എന്‍. ഗോപി, ഷിഹാബ് ഈട്ടിക്കല്‍, ടി.എം. ജോണ്‍, എം. സുകുമാരന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ-സാമൂഹിക-സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഫെസ്റ്റിന് മുന്നോടിയായി ടൗണില്‍ വിളംബറ റാലി നടന്നു.
നാളെ കാര്‍ഷിക സെമിനാര്‍
നെടുങ്കണ്ടം: നെടുങ്കണ്ടം ഫെസ്റ്റില്‍ നാളെ രാവിലെ 11ന് കാര്‍ഷിക സെമിനാര്‍ നടക്കും. ജില്ലാ വെജിറ്റബിള്‍സ് ആൻഡ് ഫ്രുട്ട്സ് പ്രമോഷന് കൗണ്‍സില്‍ ഡെപ്യൂട്ടി മാനേജര്‍ വി.എസ്. ദീപകുമാര്‍, നെടുങ്കണ്ടം കൃഷി ഓഫീസര്‍ പി.വി. ആദര്‍ശ്, തോമസ് തെക്കേല്‍, ടി.എം. ജോണ്‍ എന്നിവര്‍ സെമിനാര്‍ നയിക്കും.
നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഇട്ടിക്കല്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. സെമിനാറില്‍ പങ്കെടുക്കുന്ന കർഷകര്‍ക്ക് സൗജന്യമായി പച്ചക്കറി വിത്തുകള്‍ നല്‍കും.
Tags : Nedumkandam nattuvisheaham local news