x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ടു​ങ്ക​ണ്ടം മ​ര്‍​ച്ച​ന്‍റ്​സ് അ​സോ​സി​യേ​ഷ​ന്‍


Published: May 19, 2026 10:41 PM IST | Updated: May 19, 2026 10:41 PM IST

ആ​ര്‍. സു​രേ​ഷ് , സ​ജീ​വ് ആ​ര്‍. നാ​യ​ര്‍

നെ​ടു​ങ്ക​ണ്ടം: മ​ര്‍​ച്ച​ന്‍റ്​സ് അ​സോ​സി​യേ​ഷ​ൻ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും 2026-28 വ​ര്‍​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു. നെ​ടു​ങ്ക​ണ്ടം ല​യ​ണ്‍​സ് ക്ല​ബ് ഹാ​ളി​ല്‍ ന​ട​ന്ന ദ്വൈ​വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​ത്തി​നു ശേ​ഷ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. പൊ​തു​യോ​ഗം വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി പൈ​മ്പി​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ആ​ര്‍. സു​രേ​ഷ് യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ന​ജീ​ബ് ഇ​ല്ല​ത്തു​പ​റ​മ്പി​ല്‍, സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പി.​വി. ബേ​ബി, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ബി​ജു, ജി​ല്ലാ സെ​ക്ര​ട്ട​റി റോ​യി അ​മ്പ​ഴ​ച്ചാ​ലി​ല്‍, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​ജെ. ജോ​ണ്‍​സ​ണ്‍, ട്ര​ഷ​റ​ര്‍ അ​ബ്ദു​ല്‍ ക​ലാം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. യോ​ഗ​ത്തി​ല്‍ നി​യു​ക്ത എം​എ​ല്‍​എ അ​ഡ്വ. സേ​നാ​പ​തി വേ​ണു, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷി​ഹാ​ബ് ഈ​ട്ടി​ക്ക​ല്‍ എ​ന്നി​വ​ര്‍​ക്ക് സ്വീ​ക​ര​ണം ന​ല്‍​കി.

2026 -2028 വ​ർ​ഷ​ത്തെ പ്ര​സി​ഡ​ന്‍റാ​യി നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് ആ​ര്‍. സു​രേ​ഷി​നെ തെ​ര​ഞ്ഞെ​ടു​ത്തു. സ​ജീ​വ് ആ​ര്‍. നാ​യ​ര്‍ സെ​ക്ര​ട്ട​റി​യും പി.​എ​സ്. സ​ലിം ട്ര​ഷ​റ​റു​മാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പി​നുശേ​ഷം നെ​ടു​ങ്ക​ണ്ടം ടൗ​ണി​ല്‍ ആ​ഹ്ലാ​ദ പ്ര​ക​ട​ന​വും ന​ട​ത്തി.

Tags : Nedumkandam nattuvishesham local news

Recent News

Corehub Up