റോണി കെ. ബേബി എംഎൽഎ
കറുകച്ചാൽ: നെടുകുന്നം - മാന്തുരുത്തി റോഡ് പുനർനിർമ്മാണ പ്രവർത്തനങ്ങൾ അടുത്ത ദിവസം തുടങ്ങുമെന്ന് കാഞ്ഞിരപ്പള്ളി എംഎൽഎ റോണി കെ. ബേബി. വാട്ടർ അഥോറിറ്റിയുടെ ചില പ്രവൃത്തികൾ പൂർത്തിയാകാൻ താമസം നേരിട്ടതാണ് പുനർനിർമാണം വൈകാൻ കാരണമായതെന്നും എത്രയും പെട്ടെന്ന് റോഡ് പുനർനിർമാണ പ്രക്രിയ പൂർത്തിയാക്കും എന്നും എംഎൽഎ പറഞ്ഞു.
റോഡിന്റെ നവീകരണം വൈകുന്നതു സംബന്ധിച്ച് കഴിഞ്ഞ ദിവസം ദീപിക വാർത്ത പ്രസീദ്ധികരിച്ചിരുന്നു.