മിഡ് ടേം സമ്മേളനം ഡോ. അനിൽകുമാർ പീതാംബരൻ ഉദ്ഘാടനം ചെയ്യുന്നു.
പെരിന്തൽമണ്ണ: ന്യൂറോ ചികിത്സാരംഗത്ത് കേരളത്തിൽ സ്വകാര്യമേഖലയിൽ വൻ മുന്നേറ്റമുണ്ടെങ്കിലും സാധാരണക്കാരായ ജനങ്ങൾ ആശ്രയിക്കുന്ന സർക്കാർ മെഡിക്കൽ കോളജുകളിലും ആശുപത്രികളിലും അത്യാധുനിക സൗകര്യങ്ങളും സംവിധാനങ്ങളും കൂടുതൽ വേണമെന്ന്
കൈരളി ന്യൂറോ സയൻസസ് സൊസൈറ്റിയുടെ (ന്യൂറോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ - കേരള) മിഡ് ടേം സമ്മേളനം ന്ധന്യൂറോ കണക്ട് 2026’ സർക്കാരിനോടാവശ്യപ്പെട്ടു.
സംസ്ഥാനത്ത് ന്യൂറോളജി, ന്യൂറോ സർജറി വിഭാഗങ്ങളിൽ ലോകത്തെ ഏത് വികസിത രാജ്യങ്ങളോടും കിടപിടിക്കുന്ന അത്യന്താധുനിക ചികിത്സാ സംവിധാനങ്ങൾ ഇന്ന് നിലവിലുണ്ടെന്ന് വിലയിരുത്തിയ യോഗം, നിർമിത ബുദ്ധിയുടെ വിപുലമായ സാധ്യതകൾ വിവേകപൂർവം പ്രയോജനപ്പെടുത്തുന്നതിലൂടെ ന്യൂറോ ചികിത്സയും ശസ്ത്രക്രിയകളും കൂടുതൽ കൃത്യതയുള്ളതും ഫലപ്രദവുമാക്കാൻ സാധിക്കുമെന്നും അഭിപ്രായപ്പെട്ടു.
കെഎൻഎസ് പ്രസിഡന്റ് ഡോ. അനിൽകുമാർ പീതാംബരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷൻ സെക്രട്ടറി ഡോ. പി.എൻ. ശൈലജ, കെഎൻഎസ് സെക്രട്ടറി ഡോ. അരുണ്‍ ഉമ്മൻ, ഡോ. പി. ശ്രീകുമാർ, ഡോ. മോഹൻലാൽ, ഡോ. ഉണ്ണികൃഷ്ണൻ, ഡോ. ഗിൽവാസ്, ഡോ. പി.എ. ഫസൽ ഗഫൂർ, ഡോ. സോജൻ ഐപ്പ്, ഡോ. ഗണദാസ്, ഡോ. വി.ജി. പ്രദീപ് കുമാർ, ഡോ.എ.വി. ജയകൃഷ്ണൻ, ഡോ. ഷെഫീഖ് ഉസ്മാൻ എന്നിവർ പ്രസംഗിച്ചു.
പെരിന്തൽമണ്ണ ഐഎംഎ ഹാളിൽ നടന്ന ദ്വിദിന സമ്മേളനത്തിൽ സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി നിരവധി പ്രമുഖ ന്യൂറോളജിസ്റ്റുകളും ന്യൂറോ സർജൻമരും പങ്കെടുത്തു. വേൾഡ് സ്ട്രോക്ക് ഓഗനൈസേഷൻ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഡോ.പി.എൻ. ശൈലജയെ യോഗത്തിൽ ആദരിച്ചു.
Tags : Nattuvishesham Districtnews Deepikanews Need for more