x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​ർ​പ്പാ​റ അ​സീ​സി മൗ​ണ്ട് ബ​ധി​ര വി​ദ്യാ​ല​യത്തിന് ‌ 30-ാം വ​ർ​ഷ​വും നൂ​റു​ശ​ത​മാ​നം വി​ജ​യത്തിളക്കം


Published: May 17, 2026 07:30 AM IST | Updated: May 17, 2026 07:30 AM IST

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടി​യ നീ​ർ​പ്പാ​റ അ​സീ​സി മൗ​ണ്ട് ബ​ധി​ര വി​ദ്യാ​ല​യ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ അ​ധ്യാ​പ​ക​ർ​ക്കൊ​പ്പം.

ത​ല​യോ​ല​പ്പ​റ​മ്പ്: വെ​ള്ളൂ​ർ നീ​ർ​പ്പാ​റ അ​സീ​സി മൗ​ണ്ട് ബ​ധി​ര​വി​ദ്യാ​ല​യം എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ തു​ട​ർ​ച്ച​യാ​യി 30-ാം വ​ർ​ഷ​വും നൂ​റു​മേ​നി വി​ജ​യം കൊ​യ്തു.

നാ​ല് ആ​ൺ​കു​ട്ടി​ക​ളും നാ​ലു പെ​ൺ​കു​ട്ടി​ക​ളു​മാ​ണ് ഇ​ക്കു​റി പ​രീ​ക്ഷ എ​ഴു​തി​യ​ത്. കേ​ൾ​വി​യു​ടെ ലോ​കം അ​ന്യ​മാ​യ കു​ട്ടി​ക​ൾ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളോ​ടു പൊ​രു​തി​യാ​ണ് പ​ഠ​ന​ത്തി​ലും പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ലും മി​ക​വു പു​ല​ർ​ത്തു​ന്ന​ത്.

സ​ർ​ക്കാ​ർ എ​യ്ഡ​ഡ് വി​ദ്യാ​ല​യ​മാ​യ ഇ​വി​ടെ വി​ദ്യാ​ഥ​ക​ൾ​ക്കു സൗ​ജ​ന്യ ഭ​ക്ഷ​ണ​വും ഹോ​സ്റ്റ​ൽ സൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്.

അ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മ​മാ​ണ് സ്‌​കൂ​ളി​ന് മി​ക​ച്ച വി​ജ​യം നേ​ടി​ത്ത​ന്ന​തെ​ന്ന് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ റെ​നി, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ റീ​ന തോ​മ​സ് എ​ന്നി​വ​ർ പ​റ​ഞ്ഞു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up