x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​ർ​ക്ക​ഞ്ചേ​രി​യി​ൽ ന്യൂ​ജ​ൻ ഗു​ണ്ട​ക​ൾ ത​ല​പൊ​ക്കു​ന്നു; അ​ടി​ച്ചൊ​തു​ക്കാ​ൻ പോ​ലീ​സ്


Published: December 9, 2025 12:53 AM IST | Updated: December 9, 2025 12:53 AM IST

സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം കൂ​ർ​ക്ക​ഞ്ചേ​രി​യി​ൽ വീ​ണ്ടും ഗു​ണ്ടാ​വി​ള​യാ​ട്ടം. ന്യൂ​ജ​ൻ ഗു​ണ്ട​ക​ളാ​ണു ത​ല​പൊ​ക്കു​ന്ന​ത്. മേ​ഖ​ല​യി​ൽ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്ന ഇ​വ​രെ പൂ​യാ​ഘോ​ഷ​ത്തി​നു​മു​ന്പേ അ​ടി​ച്ചൊ​തു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് നെ​ടു​പു​ഴ പോ​ലീ​സ്.
രാ​ത്രി​യും പ​ക​ലും വ്യ​ത്യാ​സ​മി​ല്ലാ​തെ ബൈ​ക്കി​ലും മ​റ്റും ക​റ​ങ്ങി​ന​ട​ന്ന് ആ​ർ​ക്കു​നേ​രേ​യും അ​ക്ര​മം കാ​ണി​ക്കു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി. പൊ​തു​ജ​ന​ത്തെ പേ​ടി​പ്പി​ച്ചു​നി​ർ​ത്തി ഗു​ണ്ടാ​നേ​താ​വ് ച​മ​യാ​നാ​ണു ശ്ര​മം. രാ​സ​ല​ഹ​രി​യ​ട​ക്ക​മു​ള്ള​വ ഉ​പ​യോ​ഗി​ക്കു​ന്ന ഇ​വ​ർ ആ​യു​ധ​ങ്ങ​ൾ കാ​ട്ടി​യാ​ണ് ജ​ന​ങ്ങ​ളെ വി​ര​ട്ടു​ന്ന​ത്. സ്വ​ബോ​ധ​മി​ല്ലാ​തെ പെ​രു​മാ​റു​ന്ന​തി​നാ​ൽ പി​ടി​ച്ചു​മാ​റ്റാ​ൻ​പോ​ലും ആ​ളു​ക​ൾ​ക്കു പേ​ടി​യാ​ണ്.

നെ​ടു​പു​ഴ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ചാ​ണ​പ്പ​ട്ട ലെ​യി​ൻ, എ​കെ​ജി സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ശ​ല്യം കൂ​ടു​ത​ൽ. അ​ടു​ത്തി​ടെ നി​ര​പ​രാ​ധി​ക​ളാ​യ ഒ​രു​പാ​ടു​പേ​ർ ഇ​വ​രു​ടെ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കും വി​ര​ട്ട​ലി​നും വി​ധേ​യ​മാ​യി. ഏ​തെ​ങ്കി​ലും വി​ധ​ത്തി​ൽ എ​തി​ർ​ക്കു​ന്ന​വ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച് അ​വ​ശ​രാ​ക്കി​വി​ടു​ക​യാ​ണ്. സ്ത്രീ​ക​ളോ​ടും കു​ട്ടി​ക​ളോ​ടും​വ​രെ ഇ​വ​ർ അ​തി​ക്ര​മ​ത്തി​നു മു​തി​രു​ന്നു.

പ​ല​രും പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി വി​ളി​ച്ചു​പ​റ​യു​ന്നു​ണ്ട്. നേ​രി​ട്ടു പ​രാ​തി​പ്പെ​ട്ടാ​ൽ വീ​ണ്ടും ഭീ​ഷ​ണി​യു​ണ്ടാ​കു​മെ​ന്ന ഭീ​തി​യു​മു​ണ്ട്. ആ​ക്ര​മ​ണ​ത്തി​നു വി​ധേ​യ​രാ​യ ചി​ല​രു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

ഏ​തു​വി​ധേ​ന​യും അ​ക്ര​മി​സം​ഘ​ങ്ങ​ളെ തു​ര​ത്താ​നാ​ണു പോ​ലീ​സ് ശ്ര​മം. അ​ക്ര​മി​സം​ഘ​ങ്ങ​ളി​ലെ ചി​ല​ർ​ക്കു ല​ഹ​രി​മാ​ഫി​യ​ക​ളു​മാ​യു​ള്ള ബ​ന്ധ​വും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. രാ​ത്രി​യി​ൽ പോ​ലീ​സ് പ​ട്രോ​ളിം​ഗും ഏ​ർ​പ്പെ​ടു​ത്തി.

ക​ഴി​ഞ്ഞ​ദി​വ​സം അ​ർ​ധ​രാ​ത്രി​യി​ൽ ഗു​ണ്ട​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു യു​വാ​ക്ക​ൾ​ക്കു പ​രി​ക്കേ​റ്റി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ന്‍റെ റൗ​ഡി ലി​സ്റ്റി​ലു​ള്ള, നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ നെ​ല്ലി​ശേ​രി വീ​ട്ടി​ൽ സെ​ബി​ൻ (മെ​ട്ട സെ​ബി), എ​ൻ​വി​ൻ, നി​ജോ ജോ​സ​ഫ് എ​ന്നി​വ​ർ​ക്കെ​തി​രേ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ​രാ​തി ഉ​യ​ർ​ന്ന​തോ​ടെ അ​ന്വേ​ഷ​ണം ഭ​യ​ന്ന് നേ​ര​ത്തേ പ​ല കേ​സു​ക​ളി​ലും​പെ​ട്ടി​ട്ടു​ള്ള ചി​ല ന്യൂ​ജ​ൻ ഗു​ണ്ട​ക​ൾ ഒ​ളി​വി​ലാ​ണ്.

ഒ​രു​കാ​ല​ത്തു നെ​ടു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വ​ടൂ​ക്ക​ര, ചി​യ്യാ​രം, നെ​ടു​പു​ഴ, പ​ന​മു​ക്ക് എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പേ എ​സ്ഐ​യാ​യി ചു​മ​ത​ല​യേ​റ്റ ബി​ജോ​യ്‌​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ത്ത​രം സം​ഘ​ങ്ങ​ളെ അ​ടി​ച്ചൊ​തു​ക്കി മേ​ഖ​ല​യി​ൽ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​ത്. അ​ക്കാ​ല​ത്ത് പോ​ലീ​സി​നെ​യും രാ​ഷ്ട്രീ​യ​നേ​തൃ​ത്വ​ങ്ങ​ളെ​യും ജ​ന​ങ്ങ​ളെ​യു​മെ​ല്ലാം വെ​ല്ലു​വി​ളി​ച്ചാ​യി​രു​ന്നു ഗു​ണ്ടാ​വി​ള​യാ​ട്ടം. അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യം ഇ​നി ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ പോ​ലീ​സ് ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

Tags : Kurukshetra nattuvisesham local news

Recent News

Corehub Up