ഡൈനിംഗ് ഹാൾ ഉദ്ഘാടനം മേയർ ഒ. സദാശിവൻ നിര്‍വഹിക്കുന്നു.
കോഴിക്കോട്: ആൾ ഇന്ത്യ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷന്റെ പ്ലാറ്റിനം ജൂബിലി ഉപഹാരമായി കോഴിക്കോട് ബീച്ച് ജനറൽ ഹോസ്പിറ്റലിലെ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് എൽഐസി എംപ്ലോയീസ് യൂണിയൻ കോഴിക്കോട് ഡിവിഷൻ നിർമ്മിച്ച ഡൈനിംഗ് ഹാൾ ഉദ്ഘാടനം ചെയ്തു.
ബീച്ച് ഹോസ്പിറ്റൽ നടന്ന ചടങ്ങിൽ കോഴിക്കോട് മേയർ ഒ. സദാശിവൻ ഹാള്‍ ആശുപത്രിക്ക് കൈമാറി.ഡൈനിംഗ് ഹാളിന്റെ താക്കോൽ കോഴിക്കോട് ബീച്ച് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.കെ.എം.സച്ചിൻ ബാബു ഏറ്റുവാങ്ങി. ബീച്ച് ഹോസ്പിറ്റൽ നഴ്സിംഗ് സൂപ്രണ്ട് പി.ഷീബ, വാർഡ് കൗൺസിലർ സഫറി വെള്ളയിൽ, എൽഐസി കോഴിക്കോട് ഡിവിഷൻ സീനിയർ ഡിവിഷണൽ മാനേജർ അജു മാത്യൂസ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.