x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​വ് നാ​ളെ; ഇ​ന്ന് ഒ​രി​ക്ക​ൽ

വെബ്ഡെസ്ക്
Published: August 11, 2026 12:50 AM IST | Updated: August 11, 2026 12:50 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: പി​തൃ​ക്ക​ളു​ടെ ആ​ത്മ​ശാ​ന്തി​ക്കാ​യി വി​ശ്വാ​സി​ക​ൾ പി​തൃ​ത​ർ​പ്പ​ണം ന​ട​ത്തു​ന്ന ക​ർ​ക്ക​ട​ക​വാ​വ് നാ​ളെ. ബ​ലി​ക്കു മു​ന്നോ​ടി​യാ​യി മ​ന​സും ശ​രീ​ര​വും വ്ര​ത​ശു​ദ്ധ​മാ​ക്കു​ന്ന ഒ​രി​ക്ക​ൽ ഇ​ന്ന് ആ​ച​രി​ക്കും. പി​തൃ​പു​ണ്യം തേ​ടി ധ്യാ​നാ​ത്മ​ക​മാ​യ മ​ന​സോ​ടെ ഒ​രു നേ​രം മാ​ത്രം ആ​ഹാ​രം ക​ഴി​ച്ച് വ്ര​തം അ​നു​ഷ്ഠി​ക്കു​ന്ന​താ​ണ് ഒ​രി​ക്ക​ൽ. ജി​ല്ല​യി​ലെ വി​വി​ധ പു​ണ്യ​തീ​ർ​ഥ​ങ്ങ​ളി​ലും ക്ഷേ​ത്ര​ങ്ങ​ളി​ലും ബ​ലി​ത​ർ​പ്പ​ണ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.

ക​ർ​ക്ക​ട​ക​ത്തി​ലെ അ​മാ​വാ​സി ദി​വ​സ​മാ​യ നാ​ളെ പു​ല​ർ​ച്ചെ 12നു ​ത​ന്നെ വി​വി​ധ തീ​ർ​ഥ​ക്ക​ര​ക​ളി​ൽ ബ​ലി​ത​ർ​പ്പ​ണം ആ​രം​ഭി​ക്കും. പു​രോ​ഹി​ത​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വേ​വി​ച്ച ചോ​റും മ​റ്റു ബ​ലി​വ​സ്തു​ക്ക​ളും ചേ​ർ​ത്താ​ണ് ത​ർ​പ്പ​ണം ന​ട​ത്തു​ന്ന​ത്. ക​ട​ലി​ലും ന​ദി​ക​ളി​ലും ക്ഷേ​ത്ര​ക്കു​ള​ങ്ങ​ളി​ലും ബ​ലി ഒ​ഴു​ക്കു​ന്ന​തും കാ​ക്ക​യ്ക്ക് ബ​ലി​ച്ചോ​റ് ന​ൽ​കു​ന്ന​തും ആ​ചാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. തി​രു​വ​ല്ലം പ​ര​ശു​രാ​മ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലാ​ണു കൂ​ടു​ത​ൽ പേ​ർ ക്ഷേ​ത്ര​പി​ണ്ഡം സ​മ​ർ​പ്പി​ക്കാ​നെ​ത്തു​ന്ന​ത്. ഇ​ക്കു​റി​യും ഇ​വി​ടെ വി​ശ്വാ​സി​ക​ളു​ടെ വ​ലി​യ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

വ​ർ​ക്ക​ല പാ​പ​നാ​ശം ക​ട​പ്പു​റ​ത്ത് ഇ​ന്നു വൈ​കു​ന്നേ​ര​ത്തോ​ടെ ബ​ലി ത​ർ​പ്പ​ണ​ച്ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. തി​രു​വ​ല്ല​ത്തും വ​ർ​ക്ക​ല​യി​ലും ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ലെ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ൽ തി​ല​ഹോ​മ​ത്തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ർ​ത്തി​യാ​യി. ശം​ഖു​മു​ഖം, അ​രു​വി​പ്പു​റം, അ​രു​വി​ക്ക​ര, നെ​യ്യാ​റ്റി​ൻ​ക​ര രാ​മേ​ശ്വ​രം, ക​ന്യാ​കു​മാ​രി, കു​ഴി​ത്തു​റ താ​മ്ര​പ​ർ​ണീ​ത​ടം എ​ന്നി​വി​ട​ങ്ങ​ളി​ലും പി​തൃ​ത​ർ​പ്പ​ണ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.

തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ക്ഷേ​ത്ര​ങ്ങ​ളി​ലും സ്വ​കാ​ര്യ ക്ഷേ​ത്ര​ങ്ങ​ളി​ലും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലും ബ​ലി​ത​ർ​പ്പ​ണ​ത്തി​ന് സൗ​ക​ര്യ​മു​ണ്ടാ​കും. ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തികൊ​ണ്ടു ബ​ലി​ത​ർ​പ്പ​ണം സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up