ജില്ലാ സമ്മേളനം വി.കെ. ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട്: എൻഎച്ച് എംപ്ലോയീസ് അസോസിയേഷൻ- ഐഎൻടിയുസി ജില്ലാ സമ്മേളനം വി.കെ. ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെ ആവശ്യങ്ങൾ അനുഭവപൂർവം പരിഹരിക്കാൻ ശ്രമിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എംപി പറഞ്ഞു.
ജില്ലാ പ്രസിഡന്റ് പി.കെ. സൂരജ് അധ്യക്ഷത വഹിച്ചു. മുഴുവൻ ജീവനക്കാരുടെയും ജോലിസ്ഥിരത ഉറപ്പുവരുത്തണമെന്നും സേവനവേതന വ്യവസ്ഥകൾ കാലാനുസൃതമായി പരിഷ്കരിക്കണമെന്നും പ്രമേയത്തിലൂടെ യോഗം ആവശ്യപ്പെട്ടു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് എസ്.കെ. അനന്തകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഐഎൻടിയുസി സംസ്ഥാന സമിതി അംഗം എച്ച്. മുബാറക്, ജനറൽ സെക്രട്ടറിമാരായ എൻ. മുരളീധരൻ, വിളയോടി നാരായണൻ, സംസ്ഥാന കമ്മിറ്റി അംഗം ജോബി തോമസ്, എം.കെ. മുകേഷ് കുമാർ പ്രസംഗിച്ചു.
ജില്ലാ ഭാരവാഹികളായി പി.കെ. സൂരജ്- പ്രസിഡന്റ്, പി.യു. മിഥുൻ- ജനറൽ സെക്രട്ടറി, വി. സന്തോഷ്- ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.