x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ഞാ​റ്റു​വേ​ല​ച്ച​ന്ത തു​ട​ങ്ങി


Published: July 3, 2026 03:34 AM IST | Updated: July 3, 2026 03:34 AM IST

അ​യി​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ക​ർ​ഷ​ക​സ​ഭ​യും ഞാ​റ്റു​വേ​ല ച​ന്ത​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ജി. എ​ൽ​ദോ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

അ​യി​ലൂ​ർ: ക​ർ​ഷ​ക​രു​ടെ അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ ത​ല​ത്തി​ൽ തു​ട​ർ​ച്ച​യാ​യും ഫ​ല​പ്ര​ദ​മാ​യും ഇ​ട​പെ​ട​ലു​ക​ളു​ണ്ടാ​ക​ണ​മെ​ന്നു ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​ജി. എ​ൽ​ദോ പ​റ​ഞ്ഞു. അ​യി​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും കൃ​ഷി​ഭ​വ​നും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ക​ർ​ഷ​ക​സ​ഭ​യും ഞാ​റ്റു​വേ​ല ച​ന്ത​യും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​രാ​ജേ​ശ്വ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ച്ച്. അ​ബ്ദു​ൾ ജ​ലീ​ൽ, വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ആ​ർ. ക​ന​ക​ല​ത, ആ​രോ​ഗ്യ- വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ എ​സ്.​എം. ഷാ​ജ​ഹാ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ​സ്. വി​നോ​ദ്, എ​സ്. വി​ഘ്നേ​ഷ്, പ​ഞ്ചാ​യ​ത്തം​ഗം വി. ​വി​നേ​ഷ്, കൃ​ഷി ഓ​ഫീ​സ​ർ മാ​ന​സ പ്ര​ദീ​പ്, സം​യു​ക്ത പാ​ട​ശേ​ഖ​ര സ​മി​തി പ്ര​സി​ഡ​ന്‍റ് എ​ൻ. പ്ര​ഭാ​ക​ര​ൻ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District news

Recent News

Corehub Up