x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ട​ക​ൾ ഇ​ല്ല; ഗ്രാ​മീ​ണ റോ​ഡു​ക​ൾ ത​ക​രു​ന്നു

വെബ് ഡെസ്ക്
Published: August 6, 2026 10:06 PM IST | Updated: August 6, 2026 10:06 PM IST

പ്രതീകാത്മക ചിത്രം

കു​റ​വി​ല​ങ്ങാ​ട്: മ​ഴ ശ​ക്ത​മാ​യ​തി​ന് പി​ന്നാ​ലെ വെ​ള്ള​മൊ​ഴു​ക്ക് മൂ​ലം നാ​ട്ടി​ൻ​പു​റ​ത്തെ റോ​ഡു​ക​ൾ ത​ക​രു​ന്നു. ഓ​ട​ക​ളു​ടെ അ​ഭാ​വ​വും നി​ല​വി​ലു​ള്ള ഓ​ട​ക​ൾ ത​ക​ർ​ന്ന​തു​മാ​ണ് റോ​ഡ് ന​ശി​ക്കാ​ൻ ഇ​ട​യാ​കു​ന്ന​ത്. റോ​ഡ് നി​ര​ന്ന് വെ​ള്ളം ഒ​ഴു​കു​ന്ന​തോ​ടു​കൂ​ടി റോ​ഡി​ൽ എ​ക്ക​ലും മ​ണ്ണും അ​ടി​യു​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കു​ന്നു​ണ്ട്. വ​ർ​ഷ​ങ്ങ​ൾ കാ​ത്തി​രു​ന്ന് ടാ​റിം​ഗ് ന​ട​ത്തി​യ റോ​ഡു​ക​ളാ​ണ് പ​ല​യി​ട​ങ്ങ​ളി​ലും വെ​ള്ളം ഒ​ഴു​കി ത​ക​രു​ന്ന​ത്.

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി റോ​ഡ​രി​കി​ലെ കാ​ടു വെ​ട്ടി​ത്തെ​ളി​ക്കു​ക​യും ഓ​ട​ക​ൾ ശു​ചീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ അ​തി​ല്ല. ഫ​ണ്ടി​ന്‍റെ കു​റ​വ് പ​റ​ഞ്ഞ് പ​ഞ്ചാ​യ​ത്തു​ക​ളും ഇ​ക്കാ​ര്യ​ത്തി​ൽ തി​രി​ഞ്ഞു നോ​ക്കു​ന്നി​ല്ല. നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ചെ​റി​യ ശ്ര​മ​ദാ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് റോ​ഡു​ക​ളു​ടെ ര​ക്ഷ​യ്ക്ക് ബാ​ക്കി ഉ​ള്ള​ത്. ടാ​റിം​ഗ് ക​ഴി​ഞ്ഞ് മാ​സ​ങ്ങ​ൾ മാ​ത്രം പി​ന്നി​ട്ട റോ​ഡു​ക​ൾ വെ​ള്ളം കെ​ട്ടി​നി​ന്ന് കു​ഴി രൂ​പ​പ്പെ​ട്ടു തു​ട​ങ്ങി​യ​ത് യാ​ത്ര​ക്കാ​ർ​ക്ക് ഇ​രു​ട്ട​ടി​യാ​യി​ട്ടു​ണ്ട്.

Tags : Nattuvishesham DistrictNews DeepikaNews No drains

Recent News

Corehub Up