x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെപി റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ൾ​ക്ക് അ​റു​തി​യി​ല്ല

വെബ് ഡെസ്ക്
Published: September 21, 2026 11:44 PM IST | Updated: September 21, 2026 11:44 PM IST

കെ ​പി റോ​ഡി​ലെ സ്ഥി​രം അ​പ​ക​ട​മേ​ഖ​ല​യാ​യ നൂ​റ​നാ​ട് ആ​ശാ​ൻക​ലു​ങ്കി​ലെ വ​ള​വ്.

ചാ​രും​മൂ​ട്: സം​സ്ഥാ​ന​പാ​ത​യാ​യ കാ​യം​കു​ളം-​പു​ന​ലൂ​ർ കെപി റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ൾ​ക്ക് അ​റു​തി​യി​ല്ല . അ​മി​ത​വേ​ഗ​വും അ​ല​ക്ഷ്യ​മാ​യ ഡ്രൈ​വിം​ഗും റോ​ഡി​ലെ കൊ​ടും​വ​ള​വു​ക​ളും അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കാ​ൻ ക​ര​ണ​മാ​വു​ക​യാ​ണ്. കെപി റോ​ഡി​ൽ ക​റ്റാ​നം മു​ത​ൽ പ​ഴ​കു​ളം വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് ഏ​റ്റ​വു​മ​ധി​കം അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത്. മാ​വേ​ലി​ക്ക​ര, അ​ടൂ​ർ ജോ​യി​ന്‍റ് ആ​ർ​ടി​ഒ​മാ​രു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന റോ​ഡാ​ണി​ത്. വെ​ട്ടി​ക്കോ​ട് അ​മ്പ​നാ​ട്ട് ജം​ഗ്‌​ഷ​നി​ലെ കൊ​ടും​വ​ള​വി​ൽ ര​ണ്ടു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഒ​ൻ​പ​തു മ​ര​ണ​ങ്ങ​ളാ​ണു​ണ്ടാ​യ​ത്.

വെ​ട്ടി​ക്കോ​ടി​നു കി​ഴ​ക്ക് തു​രു​ത്തി​യി​ൽ വ​ള​വി​ലും നി​ര​ന്ത​രം അ​പ​ക​ട​ങ്ങ​ൾ ന​ട​ക്കു​ന്നു. നൂ​റ​നാ​ട് ആ​ശാ​ൻ​ക​ലു​ങ്ക് വ​ള​വി​ൽ ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി ന​വീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ​ക്ക് കു​റ​വൊ​ന്നു​മി​ല്ല. ആ​ശാ​ൻ​ക​ലു​ങ്ക് വ​ള​വ് നി​വ​ർ​ത്തി റോ​ഡു​പ​ണി​യ​ണ​മെ​ന്ന​ത് വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ്. ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര ജം​ഗ്‌​ഷ​ന്‌ പ​ടി​ഞ്ഞാ​റു​ള്ള വ​ള​വി​ലും അ​പ​ക​ട​ങ്ങ​ൾ നി​ത്യ സം​ഭ​വ​മാ​ണ്. പ​ഴ​കു​ളം ജം​ഗ്‌​ഷ​ന്‌ കി​ഴ​ക്കു​ഭാ​ഗ​ത്തു​ള്ള വ​ള​വും അ​പ​ക​ട​മേ​ഖ​ല​യാ​ണ്.

ക​റ്റാ​ന​ത്തി​നും പ​ഴ​കു​ള​ത്തി​നും ഇ​ട​യി​ലു​ള്ള കൊ​ടും​വ​ള​വു​ക​ൾ നി​വ​ർ​ത്തി റോ​ഡി​നു വീ​തി​കൂ​ട്ടു​ക​യാ​ണെ​ങ്കി​ൽ ഒ​രു​പ​രി​ധി​വ​രെ അ​പ​ക​ട​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ക്കും. രാ​ത്രി​യി​ൽ കെപി റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും അ​ന​ധി​കൃ​ത​മാ​യി നി​ർ​ത്തി​യി​ടു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി വേ​ണം.

റോ​ഡു കൈ​യേ​റി​യു​ള്ള നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യു​ക​യും പ​ര​സ്യ​ബോ​ർ​ഡു​ക​ളും മ​റ്റും സ്ഥാ​പി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും വേ​ണം .
നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ത​ട​യാ​നാ​യി മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പും പൊലിസും കെപി റോ​ഡി​ൽ നി​രീ​ക്ഷ​ണ​കാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.

Tags : Nattuvishesham Districtnews Deepikanews KP Road.

Recent News

Corehub Up