മഞ്ചേരി: സംസ്ഥാനത്തെ മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് വേണ്ടി വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ബഡ്സ് സ്കൂൾ ആൻഡ് ബിആർസി ജീവനക്കാർക്ക് മാസങ്ങളായി ശന്പളം ലഭിക്കുന്നില്ല.
ഈ വർഷത്തെ ഓണം ഉത്സവബത്ത വർധിപ്പിക്കണമെന്നും ഓണത്തിനു മുന്പായി ശന്പളം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കേരള ബഡ്സ് സ്കൂൾ ആൻഡ് ബിആർസി എംപ്ലോയീസ് യൂണിയൻ (എസ്ടിയു) എം. റഹ്മത്തുള്ള എംഎൽഎ മുഖേന തദ്ദേശവകുപ്പ് മന്ത്രി കെ.എം. ഷാജിക്ക് നിവേദനം നൽകി.
ഓണം പ്രമാണിച്ച് ബഡ്സ് ജീവനക്കാർക്ക് ലഭിക്കുന്ന ഉത്സവ ബത്ത വർധിപ്പിച്ചു നൽകാമെന്ന് മന്ത്രി ഉറപ്പുനൽകി. എംഎൽഎയ്ക്കൊപ്പം എസ്ടിയു സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദ് അഷറഫ്, യൂണിയൻ സംസ്ഥാന ഭാരവാഹികളായ സി. റഫീഖ്, സി.പി. ഷംസുദ്ദീൻ, ടി.പി. നജീബ, എൻ. മുർഷിദ, നൗഫ എന്നിവർ പങ്കെടുത്തു.
Tags : nattu vishesham No salary despite Onam's arrival