x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​നു പ​രി​ഹാ​ര​മാ​യി​ല്ല

വെബ് ഡെസ്ക്
Published: August 10, 2026 03:05 AM IST | Updated: August 10, 2026 03:05 AM IST

മു​തു​കു​റി​ശി കോ​ഴി​യോ​ടി​നും റി​ക്രി​യേ​ഷ​ൻ ക്ല​ബി​നും ഇ​ട​യി​ൽ റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട്.

ക​ല്ല​ടി​ക്കോ​ട്: മു​തു​കു​റി​ശി കോ​ഴി​യോ​ടി​നും റി​ക്രി​യേ​ഷ​ൻ ക്ല​ബ്ബി​നും ഇ​ട​യി​ൽ റോ​ഡി​ൽ വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്ന​തി​നു പ​രി​ഹാ​ര​മാ​യി​ല്ല. മ​ഴ​പെ​യ്താ​ൽ റോ​ഡ് മു​ഴു​വ​നാ​യി വെ​ള്ള​ത്തി​ന​ടി​യി​ലാ​വു​ന്ന സ്ഥി​തി​യി​ലാ​ണ് നി​ല​വി​ലു​ള്ള​ത്. മ​ഴ തു​ട​ങ്ങും​മു​ൻ​പു​ത​ന്നെ പ്ര​ദേ​ശ​വാ​സി​ക​ൾ റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ത​ച്ച​മ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ് മെം​ബ​റെ സ​മീ​പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ശ​ക്ത​മാ​യ മ​ഴ തു​ട​ങ്ങി​യി​ട്ടും പ​രി​ഹാ​ര​മാ​യി​ല്ലെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ത​ച്ച​മ്പാ​റ കു​ണ്ട​ൻ​തോ​ട് മു​ത​ൽ മു​തു​കു​റി​ശി പാ​റ്റ വ​രെ​യു​ള്ള റോ​ഡ് ത​ങ്ങ​ളു​ടേ​ത​ല്ലെ​ന്ന് രേ​ഖാ​മൂ​ലം എ​ഴു​തി​ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ അ​ധി​കൃ​ത​ർ ഒ​ഴി​ഞ്ഞു​മാ​റു​ക​യും ചെ​യ്തെ​ന്നു മെം​ബ​ർ പ​റ​ഞ്ഞു. പി​ന്നീ​ട് സ്ഥ​ലം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ സ​ന്ദ​ർ​ശി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ പ​രി​ഹാ​ര​മാ​യി​ട്ടി​ല്ല.

വെ​ള്ള​ക്കെ​ട്ട് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും പാ​ൽ സൊ​സൈ​റ്റി​യി​ലേ​ക്ക് പോ​കു​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ട്. റോ​ഡി​ലെ വെ​ള്ളം താ​ഴു​മ്പോ​ൾ മ​ഴ​യി​ൽ കു​ത്തി​യൊ​ലി​ച്ചു വ​ന്ന മ​ണ്ണി​ൽ ആ​ളു​ക​ൾ തെ​ന്നി​വീ​ഴു​ന്ന​തും പ​തി​വാ​ണ്.

Tags : Nattuvishesham DistrictNews DeepikaNews No solution

Recent News

Corehub Up