x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൈ​വ​ശ​ഭൂ​മി​ക്കു പ​ട്ട​യ​മി​ല്ല : സു​ഗ​ന്ധ​ഗി​രി​യി​ലെ കു​ടും​ബ​ങ്ങ​ൾ വ​ല​യു​ന്നു


Published: October 25, 2025 05:49 AM IST | Updated: October 25, 2025 05:49 AM IST

ക​ൽ​പ്പ​റ്റ: പി​രി​ച്ചു​വി​ട്ട സു​ഗ​ന്ധ​ഗി​രി ഏ​ലം പ്രോ​ജ​ക്ടി​ലെ കു​ടും​ബ​ങ്ങ​ൾ കൈ​വ​ശ​ഭൂ​മി​ക്ക് പ​ട്ട​യം ല​ഭി​ക്കാ​തെ വ​ല​യു​ന്നു. പ​ട്ട​യ​ത്തി​ന്‍റെ അ​ഭാ​വ​ത്തി​ൽ ഭൂ​മി പ​ണ​യ​പ്പെ​ടു​ത്തി ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു വാ​യ്പ എ​ടു​ക്കാ​ൻ​പോ​ലും ക​ഴി​യാ​തെ വി​ഷ​മി​ക്കു​ക​യാ​ണ് പ്രോ​ജ​ക്ട് ഭൂ​മി​യി​ലെ പ​ട്ടി​ക​ജാ​തി, വ​ർ​ഗ കു​ടും​ബ​ങ്ങ​ൾ. സു​ഗ​ന്ധ​ഗി​രി​യി​ൽ ഭൂ​മി അ​നു​വ​ദി​ച്ച കു​ടും​ബ​ങ്ങ​ൾ​ക്ക് കൈ​വ​ശ​രേ​ഖ​യാ​ണ് സ​ർ​ക്കാ​ർ ന​ൽ​കി​യ​ത്. പ​ട്ട​യ​ത്തി​ന് കൈ​വ​ശ​ക്കാ​ർ ന​ട​ത്തു​ന്ന ശ്ര​മം ഇ​നി​യും ല​ക്ഷ്യ​ത്തി​ലെ​ത്തി​യി​ല്ല.

വൈ​ത്തി​രി താ​ലൂ​ക്കി​ലാ​ണ് സു​ഗ​ന്ധ​ഗി​രി. അ​ടി​മ​വേ​ല​യി​ൽ​നി​ന്നു മോ​ചി​പ്പി​ച്ച പ​ട്ടി​ക​വ​ർ​ഗ കു​ടു​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​ന് 1976ലാ​ണ് ഇ​വി​ടെ ഏ​ലം പ്രോ​ജ​ക്ട് ആ​രം​ഭി​ച്ച​ത്. 1,500 ഹെ​ക്ട​ർ വ​രു​ന്ന പ്രോ​ജ​ക്ട് ഭൂ​മി 1971ലെ ​കേ​ര​ള പ്രൈ​വ​റ്റ് ഫോ​റ​സ്റ്റ്(​വെ​സ്റ്റിം​ഗ് ആ​ൻ​ഡ് അ​സൈ​ൻ​മെ​ന്‍റ്)​നി​യ​മ​പ്ര​കാ​രം സ​ർ​ക്കാ​രി​ൽ നി​ക്ഷി​പ്ത​മാ​യ​തും സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്ന് ഭൂ​ര​ഹി​ത പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ൾ​ക്ക് പ​തി​ച്ചു ന​ൽ​കു​ന്ന​തി​നു വ​നം വ​കു​പ്പി​ൽ​നി​ന്നു റ​വ​ന്യു വ​കു​പ്പി​നു കൈ​മാ​റി​യ​തു​മാ​ണ്.

1977ൽ ​രൂ​പീ​കൃ​ത​മാ​യ സൗ​ത്ത് വ​യ​നാ​ട് ഗി​രി​ജ​ൻ ജോ​യി​ന്‍റ് ഫാ​മിം​ഗ് കോ​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ക്കു കീ​ഴി​ലാ​യി​രു​ന്നു പ്രോ​ജ​ക്ട് പ്ര​വ​ർ​ത്ത​നം. പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് സൊ​സൈ​റ്റി​യി​ൽ അം​ഗ​ത്വം ന​ൽ​കി​യ​ത്. സൊ​സൈ​റ്റി അം​ഗ​ങ്ങ​ൾ​ക്കു പു​റ​മേ പ​ട്ടി​ക​വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രെ​യും പ​ട്ടി​ക​ജാ​തി​ക്കാ​രെ​യും പ്രോ​ജ​ക്ടി​ൽ തൊ​ഴി​ലാ​ളി​ക​ളാ​യി നി​യ​മി​ച്ചി​രു​ന്നു. ഭൂ​മി ഉ​ത്പാ​ദ​ന​ക്ഷ​മ​മാ​ക്കി​യ​ശേ​ഷം അം​ഗ​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു സൊ​സൈ​റ്റി​യു​ടെ ല​ക്ഷ്യം.

ഏ​ല​വും കാ​പ്പി​യും കു​രു​മു​ള​കും ഉ​ൾ​പ്പെ​ടെ കൃ​ഷി​ക​ളു​ണ്ടാ​യി​രു​ന്ന പ്രോ​ജ​ക്ട് ഭൂ​മി സൊ​സൈ​റ്റി അം​ഗ​ങ്ങ​ൾ​ക്ക് അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പി​ൽ​ക്കാ​ല​ത്ത് ശ​ക്ത​മാ​യി. ഇ​ത് സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് 2012 ഏ​പ്രി​ൽ 20ന് ​സൊ​സൈ​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ചു. പി​ന്നീ​ട് ഭൂ​മി പ​തി​ച്ചു​ന​ൽ​കി. സൊ​സൈ​റ്റി അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന 356 പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ഞ്ച് ഏ​ക്ക​ർ വീ​ത​വും തൊ​ഴി​ലാ​ളി​ക​ളാ​യി​രു​ന്ന 22 പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്കു ര​ണ്ട് ഏ​ക്ക​ർ വീ​ത​വും 22 പ​ട്ടി​ക​ജാ​തി​ക്കാ​ർ​ക്ക് ഒ​രു ഏ​ക്ക​ർ വീ​ത​വും ഭൂ​മി​യാ​ണ് ന​ൽ​കി​യ​ത്. സൊ​സൈ​റ്റി അം​ഗ​ങ്ങ​ളാ​യി​രു​ന്ന​വ​ർ പ്ര​ത്യേ​ക യോ​ഗം ചേ​ർ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ളാ​യി​രു​ന്ന പ​ട്ടി​ക​ജാ​തി​ക്കാ​ർ​ക്ക് ഭൂ​മി അ​നു​വ​ദി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

1997 ഫെ​ബ്രു​വ​രി 11ലെ ​ജി​ഒ(​എം​എ​സ്) 88/97/റ​വ​ന്യു ന​ന്പ​ർ ഉ​ത്ത​ര​വ് പ്ര​കാ​ര​മു​ള്ള കൈ​വ​ശ​രേ​ഖ​യാ​ണ് സു​ഗ​ന്ധ​ഗി​രി​യി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ​ത്. ഭൂ​മി കൈ​മാ​റാ​നും മ​രം മു​റി​ക്കാ​നും മ​റ്റും കൈ​വ​ശ​ക്കാ​ർ​ക്ക് അ​നു​വാ​ദ​മി​ല്ല. മ​ര​ങ്ങ​ളു​ടെ ഉ​ട​മാ​വ​കാ​ശം വ​നം വ​കു​പ്പി​നാ​ണ്. സു​ഗ​ന്ധ​ഗി​രി ഭൂ​മി നി​ക്ഷി​പ്ത വ​ന​മാ​യാ​ണ് വി​ല്ലേ​ജ് ബി​ടി​ആ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

കൈ​വ​ശ​രേ​ഖ അ​നു​വ​ദി​ച്ച സ്ഥ​ല​ത്തി​ന് പ​ട്ട​യം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ തീ​രു​മാ​നം ആ​വ​ശ്യ​മാ​ണ്. സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്ന് പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്ക് പ​തി​ച്ചു​ന​ൽ​കു​ന്ന​തി​നു വി​ട്ടു​കി​ട്ടി​യ ഭൂ​മി​ക്ക് 1974ലെ ​കേ​ര​ള പ്രൈ​വ​റ്റ് ഫോ​റ​സ്റ്റ്സ്(​വെ​സ്റ്റിം​ഗ് ആ​ൻ​ഡ് അ​സൈ​ൻ​മെ​ന്‍റ്)​ച​ട്ട​ങ്ങ​ൾ പ്ര​കാ​രം പ​ട്ട​യം അ​നു​വ​ദി​ക്കു​ന്ന​തി​നു ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്നു സ​ർ​ക്കാ​ർ നി​ർ​ദേ​ശ​മു​ണ്ട്.

പ​ട്ട​യം ആ​വ​ശ്യ​പ്പെ​ട്ട് എ​ൻ​സി​പി സു​ഗ​ന്ധ​ഗി​രി യൂ​ണി​റ്റ് മു​ഖ്യ​മ​ന്ത്രി​യു​ടെ ന​വ​കേ​ര​ള സ​ദ​സി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. ഇ​തേ​ത്തു​ർ​ന്ന് പ്രോ​ജ​ക്ടി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് അ​നു​വ​ദി​ച്ച കൈ​വ​ശ​രേ​ഖ റ​ദ്ദു​ചെ​യ്ത് പ​ട്ട​യം ന​ൽ​കാ​മോ എ​ന്ന​തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ന്നു​വ​രു​ന്ന​താ​യാ​ണ് വി​വ​രം. പ​ട്ട​യം അ​നു​വ​ദി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​ന് എ​ൻ​സി​പി സ​ർ​ക്കാ​രി​ൽ ശ​ക്ത​മാ​യ സ​മ്മ​ർ​ദം ചെ​ലു​ത്തു​മെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​എം. ശി​വ​രാ​മ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി എ.​എ​ച്ച്. സൈ​മ​ണ്‍, സു​ഗ​ന്ധ​ഗി​രി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ​സ്. സു​മേ​ഷ് എ​ന്നി​വ​ർ പ​റ​ഞ്ഞു.

Tags : Sugandhagiri

Recent News

Corehub Up