x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ്ദ​മ​ലി​നീ​ക​ര​ണ​ം: ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​ത് പൊ​ലി​സെന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

വെബ് ഡെസ്ക്
Published: August 22, 2026 11:21 PM IST | Updated: August 22, 2026 11:21 PM IST

പ്രതീകാത്മക ചിത്രം

മ​ല​പ്പു​റം: ശ​ബ്ദ​മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​ത് പൊ​ലി​സി​ന്‍റെ നി​യ​മ​പ​ര​മാ​യ ബാ​ധ്യ​ത​യാ​ണെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ്.

എ​ട​വ​ണ്ണ കൊ​ള​പ്പാ​ട്ട് മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ൽനി​ന്നു​ള്ള ശ​ബ്ദ​മ​ലി​നീ​ക​ര​ണ​ത്തി​നെ​തി​രേ പ​രി​സ​ര​വാ​സി സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ന​ട​ത്തി​യ ശ​ബ്ദ​പ​രി​ശോ​ധ​ന​യി​ൽ അ​നു​വ​ദ​നീ​യ​മാ​യ പ​രി​ധി​യി​യേ​ക്കാ​ൾ ഉ​യ​ർ​ന്ന ശ​ബ്ദ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​മം അ​നു​ശാ​സി​ക്കു​ന്ന പ​രി​ധി​ക്കു​ള്ളി​ൽ മാ​ത്ര​മേ ശ​ബ്ദ​വ​ർ​ധ​ക ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടു​ള്ളൂ​വെ​ന്ന് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

പ​രാ​തി​ക്കാ​ര​നാ​യ ജ​യ​നും കു​ടും​ബ​ത്തി​നും ശ​ബ്ദ​മ​ലീ​നീ​ക​ര​ണം കാ​ര​ണം യാ​തൊ​രു ബു​ദ്ധി​മു​ട്ടും ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. ശ​ബ്ദ​മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ നി​യ​മം എ​ട​വ​ണ്ണ എ​സ്എ​ച്ച്ഒ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്ക​ണം.

ക്ഷേ​ത്ര​ത്തി​ൽനി​ന്ന് അ​നു​വ​ദ​നീ​യ​മാ​യ പ​രി​ധി​ക്ക​പ്പു​റം ശ​ബ്ദം പു​റ​പ്പെ​ടു​വി​ക്ക​ന്ന​ത് ത​ട​യു​ന്ന​തി​ന് ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു. പ​രാ​തി​യി​ൽ ഉ​ന്ന​യി​ച്ച സ്വ​കാ​ര്യ​താ ലം​ഘ​നം, സി​സി​ടി​വി കാ​മ​റ​ക​ളു​ടെ ഉ​പ​യോ​ഗം, പൊ​തു​വ​ഴി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള ത​ട​സം എ​ന്നി​വ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളും നി​ഷ്പ​ക്ഷ​മാ​യി പ​രി​ശോ​ധി​ച്ച് നി​യ​മ​വി​രു​ദ്ധ​മാ​യ സാ​ഹ​ച​ര്യ​മു​ണ്ടെ​ങ്കി​ൽ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

പ​രാ​തി​ക്കാ​ര​ന്‍റെ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം, സ്വ​കാ​ര്യ​ത​യ്ക്കു​ള്ള അ​വ​കാ​ശം, സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം എ​ന്നി​വ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ൽ എ​ട​വ​ണ്ണ എ​സ്എ​ച്ച്ഒ ക​മ്മീ​ഷ​നെ അ​റി​യി​ക്ക​ണം.

Tags : Nattuvishesham District News Noise pollution Police action

Recent News

Corehub Up