x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നൂ​റു​ൽ ഇ​സ്‌​ലാം സ​ർ​വ​ക​ലാ​ശാ​ലയുടെ ​ പു​ര​സ്‌​കാ​രം ഡോ. ​സൗ​മ്യ സ്വാ​മി​നാ​ഥ​ന്

വെബ് ഡെസ്ക്
Published: July 28, 2026 01:46 AM IST | Updated: July 28, 2026 01:46 AM IST

ഡോ. ​സൗ​മ്യ സ്വാ​മി​നാ​ഥ​ൻ

നെ​യ്യാ​റ്റി​ന്‍​ക​ര: നൂ​റു​ൽ ഇ​സ്‌​ലാം സ​ർ​വ​ക​ലാ​ശാ​ല​യും നിം​സ് മെ​ഡി​സി​റ്റി​യും സം​യു​ക്ത​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ എ​ട്ടാ​മ​ത് എ.​പി.​ജെ. അബ്ദുൾകലാം പു​ര​സ്‌​കാ​രം സ്വാ​മി​നാ​ഥ​ൻ റി​സ​ർ​ച്ച് ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​പേ​ഴ്‌​സ​ണും ദേ​ശീ​യ ക്ഷ​യ​രോ​ഗ നി​ർ​മാ​ർ​ജന പ്രോ​ഗ്രാം പ്രി​ൻ​സി​പ്പ​ൽ അ​ഡ്വൈ​സ​റു​മാ​യ ഡോ. ​സൗ​മ്യ സ്വാ​മി​നാ​ഥനു സമ്മാനിക്കും. ഒ​രു ല​ക്ഷം രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം.

ഇ​ന്ത്യ​ൻ ഹ​രി​ത​വി​പ്ല​വ​ത്തി​ന്‍റെ പി​താ​വ് ഡോ. ​എം.എ​സ്. സ്വാ​മി​നാ​ഥ​ന്‍റെ​യും പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ മീ​ന സ്വാ​മി​നാ​ഥ​ന്‍റെ​യും മ​ക​ളാ​ണ് ഡോ. ​സൗ​മ്യ സ്വാ​മി​നാ​ഥ​ൻ. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ച​രി​ത്ര​ത്തി​ലെ ആ​ദ്യ​ത്തെ ചീ​ഫ് സ​യ​ന്‍റി​സ്റ്റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച സൗ​മ്യ സ്വാ​മി​നാ​ഥ​ൻ കോ​വി​ഡ്-19 മ​ഹാ​മാ​രി​യു​ടെ കാ​ല​ത്ത് ആ​ഗോ​ള​ത​ല​ത്തി​ൽ വാ​ക്സി​ൻ ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്കും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കിയിരുന്നു.

പൊ​തു​ജ​നാ​രോ​ഗ്യ രം​ഗ​ത്തും ക്ഷ​യ​രോ​ഗം, എ​ച്ച്​ഐ​വി എ​ന്നി​വ​യു​ടെ ഗ​വേ​ഷ​ണ​ങ്ങ​ളി​ലും അ​ന്താ​രാ​ഷ്ട്രത​ല​ത്തി​ൽ നി​ർ​ണാ​യ​ക സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ സൗ​മ്യ സ്വാ​മി​നാ​ഥ​ൻ ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച് ഡ​യ​റ​ക്ട​ർ ജ​ന​റ​ലാ​യും ഭാ​ര​ത സ​ർ​ക്കാ​രി​ന്‍റെ ഹെ​ൽ​ത്ത് റി​സ​ർ​ച്ച് സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ച്ചു.

Tags : Award NattuVishasham DistrictNews

Recent News

Corehub Up