x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​നി ബാ​ധി​ത​ർ വ​ർ​ധി​ച്ചു; അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക​ളു​ടെ വ​ൻ​തി​ര​ക്ക്


Published: July 7, 2026 01:35 AM IST | Updated: July 7, 2026 01:35 AM IST

അ​ടൂ​ർ: മ​ഴ​ക്കാ​ല​മാ​യ​തോ​ടെ പ​നി​ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തി​നേ തു​ട​ർ​ന്ന് അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക​ളു​ടെ തി​ര​ക്ക് വ​ർ​ധി​ച്ചു. ഒ‌​പി വി​ഭാ​ഗ​ത്തി​ൽ പ്ര​തി​ദി​നം ര​ണ്ടാ​യി​ര​ത്തി​ല​ധി​കം പേ​രാ​ണ് ചി​കി​ത്സ തേ​ടി എ​ത്തു​ന്ന​ത്.

രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ ഒ​പി ടി​ക്ക​റ്റ് എ​ടു​ക്കാ​നും ഡോ​ക്‌​ട​റെ കാ​ണാ​നും ഏ​റെ നേ​രം ക്യൂ​വി​ൽ നി​ൽ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. പ്ര​ത്യേ​കി​ച്ച് ജ​ന​റ​ൽ മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ലാ​ണ് നീ​ണ്ട കാ​ത്തി​രി​പ്പ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് അ​ർ​ഹ​മാ​യ ത​സ്തി​ക​ക​ൾ ഇ​തേ​വ​രെ അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ൽ ജീ​വ​ന​ക്കാ​രു​ടെ കു​റ​വും ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കു​ന്നു​ണ്ട്. നി​ല​വി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി നി​ല​വാ​ര​ത്തി​ലു​ള്ള ത​സ്തി​ക​ക​ൾ മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

അ​സ്ഥി​രോ​ഗ വി​ഭാ​ഗ​ത്തി​ൽ ര​ണ്ട് ഡോ​ക്‌​ട​ർ​മാ​രു​ടെ ത​സ്തി​ക​യു​ള്ളി​ട​ത്ത് നി​ല​വി​ൽ ഒ​രാ​ൾ മാ​ത്ര​മാ​ണ് സേ​വ​ന​ത്തി​ലു​ള്ള​ത്. ആ​വ​ശ്യ​ത്തി​ന് ഡോ​ക്‌​ട​ർ​മാ​രെ​യും ജീ​വ​ന​ക്കാ​രെ​യും നി​യ​മി​ച്ച് രോ​ഗി​ക​ളു​ടെ ബു​ദ്ധി​മു​ട്ട് പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : nattu vishesham Number of flu cases increases

Recent News

Corehub Up