വിജയോത്സവം മെംബർ എം.കെ. പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു.
കൂറ്റനാട്: കക്കാടിരി അഭയം ചാരിറ്റബിൾ കൾച്ചറൽ സെന്ററിന്റേയും കക്കാട്ടിരി ജ്ഞാനോദയം വായനശാലയുടേയും സംയുക്താഭിമുഖ്യത്തിൽ കക്കാട്ടിരി ജിയുപി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന എസ്എസ്എൽസി, പ്ലസ് ടു, എൽഎസ്എസ്, യുഎസ്എസ്, എൻഎംഎംഎസ് വിജയികൾക്കുള്ള അനുമോദനസദസ്് വിജയോത്സവം സംസ്ഥാന ഗ്രന്ഥശാലാസംഘം മെംബർ എം.കെ. പ്രദീപ് ഉദ്ഘാടനം ചെയ്തു. ജ്ഞാനോദയം വായനശാല സെക്രട്ടറി ടി.പ.ി അബ്ദുൾ റഹ്മാൻ അധ്യക്ഷത വഹിച്ചു.
ടി.പി. മുഹമ്മദ് മാസ്റ്റർ , കെ.ആർ. ബാലൻ, ഒ,വി. മുഹമ്മദ് ഹാജി, ബ്ലോക്ക് പഞ്ചായത്ത് മെംബർ മായ അശോകൻ ഗ്രാമപഞ്ചായത്ത് മെംബർമാരായ പി.സി. ശങ്കരനാരായണൻ, കെ. ഷെമീർ, കക്കാട്ടിരി സ്കൂൾ അധ്യാപികമാരായ ഐഷ, പ്രിയ, എന്നിവരും കെ. പി. ഗോപാലൻ, ടി.പി. മൊയ്തീൻകുട്ടി, സി. സുബ്രഹ്മണ്യൻ, ശ്രീജിത്ത്, വി.കെ. കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. അഭയം സെക്രട്ടറി ഷഫീക് സ്വാഗതവും, വി.പി. കുമാരൻ നന്ദിയും പറഞ്ഞു.