കഥാസമാഹാരം പ്രകാശനം എം.വി. രാജൻ നിർവഹിക്കുന്നു.
കൂറ്റനാട്: പൂർവ വിദ്യാർഥി കൂട്ടായ്മയുടെ സംഗമത്തിൽ സതീശ് കാക്കരാത്തിന്റെ ‘വടക്കോട്ട് നോക്കുന്നവർ’ എന്ന കഥാസമാഹാരം പ്രകാശനം ചെയ്തു. വട്ടേനാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർഥി കൂട്ടായ്മയായ ‘ആവാസ്’ സംഘടിപ്പിച്ച ചടങ്ങിൽ മുൻ പ്രധാനധ്യാപകനും എഴുത്തുകാരനുമായ എം.വി. രാജൻ പ്രകാശനം നിർവഹിച്ചു. സതീശ് കാക്കരാത്തിന്റെ അമ്മ സൗഗന്ധിനി ശ്രീനിവാസൻ പുസ്തകം സ്വീകരിച്ചു.
ആവാസ് പ്രസിഡന്റ് എം. പ്രദീപ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.വി. രാജൻ, രേവതി വേണു, നൗഷാദ് പനക്കൽ, എച്ച്എം ഇൻ ചാർജ് പി.എസ്. ഉഷ, പ്രകാശൻ, ഗായിക കൃഷ്ണ എന്നിവർ പ്രസംഗിച്ചു. സ്കൂളിലെ വിദ്യാർഥികൾക്ക് നൽകിവരുന്ന പ്രഭാത ഭക്ഷണ പരിപാടിയിലേക്ക് വട്ടേനാട് സ്കൂൾ റിട്ട. ടീച്ചേഴ്സ് കൂട്ടായ്മ ഒന്നാം ഗഡുവായി 9050 രൂപ ആവാസ് ട്രഷറർ ടി.കെ. മുസ്തഫക്ക് ചടങ്ങിൽ കൈമാറി. തുടർന്ന് മെഹ്ഫിൽ കൂറ്റനാട് അവതരിപ്പിച്ച ഗാനസന്ധ്യയും അരങ്ങേറി.