വെണ്ണിക്കുളം: മാർ തെയോഫിലോസ് ബഥനി കോൺവെന്റ് പബ്ലിക് സ്കൂളിൽ പുതിയ അധ്യയന വർഷത്തെ നഴ്സറി പ്രവേശനോത്സവം പുറമറ്റം പഞ്ചായത്ത് മെംബർ റിൻസി തോമസ് ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് ഹണി സി. തോമസ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ഇമ്മാക്കുലേറ്റ് എസ്ഐസി സ്വാഗതം ആശംസിച്ചു.അക്ഷരമുറ്റത്തേക്ക് ആദ്യമായി കാലെടുത്തുവച്ച നവാഗതർക്കായി വിദ്യാലയത്തിൽ ഹൃദ്യമായ സ്വീകരണമാണ് ഒരുക്കിയിരുന്നത്.
സ്കൂളിലെത്തിയ കുരുന്നുകളെ വർണ ബലൂണുകളും, മധുരപലഹാരങ്ങളും പെൻസിലുകളും നൽകിയാണ് അധ്യാപകരും രക്ഷിതാക്കളും ചേർന്ന് വരവേറ്റത്