വനിതാ-ശിശു വികസന വകുപ്പിന്റെയും കാഞ്ഞിരപ്പള്ളി ഐസിഡിഎസ് പ്രോജക്ടിന്റെയുംആഭിമുഖ്യത്തിൽ നടത്തിയ സെമിനാർ പ്രഫ. റോണി കെ. ബേബി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
കാഞ്ഞിരപ്പള്ളി: വനിതാ-ശിശു വികസന വകുപ്പിന്റെയും ഐസിഡിഎസ് പ്രോജക്ടിന്റെയും സംയുക്താഭിമുഖ്യത്തിൽ കൗമാരക്കാരായ കുട്ടികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ആറു വയസിൽ താഴെയുള്ള കുട്ടികൾക്കും പോഷകാഹാര പ്രസക്തിയെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിന് ബോധവത്കരണ സെമിനാർ നടത്തി.
റോണി കെ. ബേബി എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസമ്മ ആഗസ്തി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിനു മറ്റക്കര, പഞ്ചായത്ത് പ്രസിഡന്റുമാരായ സുനി പത്യാല, അമ്പിളി സജീവൻ, ലിത ഷാജി, അംഗങ്ങളായ ബോബി ജേക്കബ്, ഷെമീന ലത്തീഫ്, തഹസിൽദാർ സുനിൽകുമാർ, സിഡിപിഒ സുമി ചെറിയാൻ, ജയിൻ കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.
സെമിനാറിൽ 117 അങ്കണവാടികളിൽനിന്നുള്ള ഹെൽപ്പർമാർ പങ്കെടുത്തു. ഡോ. വിദ്യ മോഹൻ ക്ലാസ് നയിച്ചു. വിവിധ അങ്കണവാടി ഹെൽപ്പർമാർ തയാറാക്കി കൊണ്ടുവന്ന പോഷകാഹാരങ്ങളുടെ പ്രദർശനവും നടത്തി.
Tags : NattuVishesham DistrictNews