x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു


Published: June 28, 2026 07:55 AM IST | Updated: June 28, 2026 07:55 AM IST

ചാ​ല​ക്കു​ടി: മ​ര്‍​ച്ച​ന്‍റ്സ് യൂ​ത്ത് വിം​ഗ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഇ​തു​സം​ബ​ന്ധി​ച്ച യോ​ഗം വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ ട്ര​ഷ​റ​ര്‍ ജോ​യ് മൂ​ത്തേ​ട​ന്‍ ഉ​ദ്ഘാ​ട​നം​ചെ​യ്തു. മ​ര്‍​ച്ച​ന്‍റ്സ് യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് ലി​ന്‍റോ തോ​മ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എം.​ഡി. ഡേ​വി​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം​ന​ട​ത്തി. യൂ​ത്ത് വിം​ഗി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​സി​ഡ​ന്‍റ് ടി.​ബി. ബി​നു, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​വീ​ണ്‍ സി​ദ്ധാ​ര്‍​ഥ​ന്‍, ട്ര​ഷ​റ​ര്‍ ര​ഞ്ജി​ത്ത് നാ​ഥ​ന്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ൻ.​എ. ഗോ​വി​ന്ദ​ന്‍​കു​ട്ടി, ട്ര​ഷ​റ​ര്‍ ഡേ​വി​സ് വെ​ളി​യ​ത്ത്, യൂ​ത്ത് വിം​ഗ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കി​ര​ണ്‍ ഷ​ണ്മു​ഖ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Tags : nattu vishesham Officers elected

Recent News

Corehub Up