ഓണാഘോഷവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണ ചടങ്ങും മനോജ് മൂത്തേടന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
പെരുമ്പാവൂര്‍: കേരള ടെക്സ്റ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്റ്സ് ഡീലേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് പെരുമ്പാവൂര്‍ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഓണാഘോഷവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണ ചടങ്ങും മനോജ് മൂത്തേടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
പെരുമ്പാവൂര്‍ ലയണ്‍സ് ക്ലബ് ഹാളില്‍നടന്ന ചടങ്ങില്‍ അസോസിയേഷന് പ്രസിഡന്റ് കെ.പി. അലിയാര് അധ്യക്ഷത വഹിച്ചു. ചെയര്മാന് മധുസൂദനന് കര്‍ത്ത, സെക്രട്ടറി പി.എം. ശിഹാബ്, ഓണാഘോഷ കമ്മിറ്റി കണ്‍വീനര്‍ സിറാജ് ചിപ്പി, ചെയര്‍പേഴ്സണ്‍ പി.എന്‍. സംഗീത, അസോസിയേഷന് ജില്ലാ പ്രസിഡന്റ് കെ.ഡി. ജോണ്സണ്. ജില്ലാ ട്രഷറര്‍ തരുണ്‍ മോഹനന്, വര്‍ക്കിംഗ് പ്രസിഡന്റ് ടി.ടി. രാജന്, വാര്‍ഡ് കൗണ്‍സിലര്‍ ഹയറുന്നിസ നസീര്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews