പ്രതീകാത്മക ചിത്രം
തൊടുപുഴ: കേരള അഡ്വക്കറ്റ് ക്ലര്‍ക്ക് അസോസിയേഷന് തൊടുപുഴ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മുട്ടം ജില്ലാ കോടതി കോണ്‍ഫറന്‍സ് ഹാളില്‍ ഓണാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു. പ്രസിഡന്റ് കെ.ജി. സജിമോന്‍ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ആൻഡ് സെഷന്‍സ് ജഡ്ജി സാനു എസ്. പണിക്കര്‍ ഉദ്ഘാടനം ചെയ്തു. ജോലിയില്‍നിന്നു പിരിയുന്ന മുതിര്‍ന്ന അഡ്വക്കറ്റ് ക്ലര്‍ക്കുമാരായ ടി.യു. മാത്യു, ജോളി ഏബ്രാഹം, ജോസഫ് സെബാസ്റ്റ്യന്‍ എന്നിവരെ ആദരിച്ചു.
അഡീഷണല്‍ ജില്ലാ ജഡ്ജിമാരായ ആഷ് കെ. ബാല്‍, ഡോ. പി.കെ. ജയകൃഷ്ണന്, ഫാമിലി കോര്‍ട്ട് ജഡ്ജി ജോഷി ജോണ്‍, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സുനില്‍ ബര്‍ക്ക്മാന്‍സ് വര്‍ക്കി, സബ് ജഡ്ജി എല്‍സ കാതറിന് ജോര്‍ജ്, ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജീസ്ട്രേറ്റ് പി.എസ്. സുമി, ബാര്‍ അസസിയേഷന്‍ പ്രസിഡന്റ് അഡ്വ.എം. അനിമോന്, സെക്രട്ടറി അഡ്വ. ദീപു ചന്ദ്രന്, കെഎസിഎ സംസ്ഥാന വൈസ് പ്രസിഡന്റ് സ്വീറ്റ്സണ്‍ ജോസഫ്, ജില്ലാ സെക്രട്ടറി കെ.എം. സാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Onam celebrations