x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണ​പ്പ​രീ​ക്ഷ​യെ​ത്തി - അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളും ആ​ശ​ങ്ക​യി​ൽ

വെബ് ഡെസ്ക്
Published: August 10, 2026 12:04 AM IST | Updated: August 10, 2026 12:04 AM IST

പ്രതീകാത്മക ചിത്രം

ആ​ല​പ്പു​ഴ: 13ന് ​ഓ​ണ​പ്പ​രീ​ക്ഷ ആ​രം​ഭി​ക്കു​ന്പോ​ൾ അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളും ഒ​രു​പോ​ലെ ആ​ശ​ങ്ക​യി​ലാ​ണ്. ക​ന​ത്ത മ​ഴ​യും അ​ധ്യാ​പ​ക​രു​ടെ സെ​ൻ​സ​സ് ഡ്യൂ​ട്ടി​യും മൂ​ലം സ്കൂ​ളു​ക​ളി​ൽ പ​ഠ​ന​ദി​ന​ങ്ങ​ൾ ന​ഷ്‌​ട​പ്പെ​ടു​ക​യും സി​ല​ബ​സ് പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​തെ വ​രി​ക​യും ചെ​യ്ത​തോ​ടെ സം​സ്ഥാ​ന​ത്തെ ഓ​ണ​പ്പ​രി​ക്ഷ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ.

ഭൂ​രി​ഭാ​ഗം സ്കൂ​ളു​ക​ളി​ലും നാ​മ​മാ​ത്ര​മാ​യ പാ​ഠ​ഭാ​ഗ​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​തു​വ​രെ പ​ഠി​പ്പി​ച്ചു​തീ​ർ​ത്ത​ത്. സി​ല​ബ​സ് തീ​രാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പ​രീ​ക്ഷ ഓ​ണം ക​ഴി​ഞ്ഞ് ന​ട​ത്തി​യാ​ൽ മ​തി​യെ​ന്ന് അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​ക്കാ​ഡ​മി​ക് ക​ല​ണ്ട​ർ ചൂ​ണ്ടി​ക്കാ​ട്ടി പ​രീ​ക്ഷാ തീ​യ​തി​ക​ളി​ൽ മാ​റ്റം വ​രു​ത്താ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ത​യാ​റാ​യി​ല്ല.

ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളി​ലെ ക​ന​ത്ത മ​ഴ​യും തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​വും പ്രാ​ദേ​ശി​ക അ​വ​ധി​യും അ​ധ്യ​യ​ന ദി​വ​സ​ങ്ങ​ളെ ബാ​ധി​ച്ചു. വെ​ള്ള​പ്പൊ​ക്കം മൂ​ലം പു​സ്ത​ക​ങ്ങ​ളും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും ന​ഷ്‌​ട​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളു​മു​ണ്ട്.
ഈ ​മാ​സം ആ​ദ്യ​വാ​രം ത​ന്നെ ക​ന​ത്ത​മ​ഴ​യെ​ത്തു​ട​ർ​ന്ന് ഭൂ​രി​ഭാ​ഗം ജി​ല്ല​യി​ലും വി​ദ്യാ​ഭ്യാ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ അ​വ​ധി കൊ​ടു​ക്കേ​ണ്ടി വ​ന്നു. ഇ​തി​നു​പു​റ​മെ ജൂ​ലൈ​യി​ൽ ന​ട​ന്ന സെ​ൻ​സ​സ് ഡ്യൂ​ട്ടി​ക്കാ​യി പ​കു​തി​യോ​ളം അ​ധ്യാ​പ​ക​രെ നി​യോ​ഗി​ച്ച​തും പ​രി​ശീ​ല​ന​ങ്ങ​ളും സ്കൂ​ളു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചു.

അ​ധ്യാ​പ​ക​ർ​ക്ക് പ​ക​രം സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം സ​ർ​ക്കാ​ർ ത​ള്ളി​യ​തോ​ടെ അ​ധ്യ​യ​നം പൂ​ർ​ണ​മാ​യി ത​ട​സ​പ്പെ​ടു​ക​യാ​യി​രു​ന്നു. ടൈം ​ടേ​ബി​ൾ പ്ര​കാ​രം 13ന് ​ഒ​ന്ന് മു​ത​ൽ 10 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ൽ ഓ​ണ​പ്പ​രീ​ക്ഷ ആ​രം​ഭി​ക്കും.
ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 14നും ​പ​രീ​ക്ഷ​ക​ൾ തു​ട​ങ്ങും. സ്കൂ​ളു​ക​ൾ ഓ​ണാ​വ​ധി​ക്കാ​യി അ​ട​യ്ക്കു​ന്ന 21നാ​ണ് പ​രീ​ക്ഷ​ക​ൾ അ​വ​സാ​നി ക്കു​ന്ന​ത്.
ന​ഷ്‌​ട​പ്പെ​ട്ട ദി​വ​സ​ങ്ങ​ൾ​ക്ക് പ​ക​ര​മാ​യി സ്പെ​ഷ്യ​ൽ ക്ലാ​സു​ക​ളും ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളും സം​ഘ​ടി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളു​ടെ കു​റ​വു​മൂ​ലം പ​ല വി​ദ്യാ​ർ​ഥി​ക​ളി​ലേ​ക്കും ഇ​ത് എ​ത്തി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്ന് അ​ധ്യാ​പ​ക​ർ പ​റ​യു​ന്നു.

ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ ആ​വ​ശ്യ​മാ​യ പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ ഒ​രേ ദി​വ​സം പ​രീ​ക്ഷ​യാ​യി വ​രു​ന്ന​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ​വും ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. പാ​ഠ​ഭാ​ഗ​ങ്ങ​ൾ പൂ​ർ​ണ​മാ​യി പ​ഠി​പ്പി​ച്ചു തീ​ർ​ക്കാ​തെ പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത് കു​ട്ടി​ക​ളു​ടെ ര​ണ്ടാം ടേം ​പ​രീ​ക്ഷ​ക​ളെ​യും സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും.

Tags : Nattuvishesham DistrictNews DeepikaNews exams

Recent News

Corehub Up