x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ഞ്ച​ക്കൊ​ല്ലി പാ​ല​ത്തി​ന് ഒരുകോടി; പ്ര​തീ​ക്ഷ​യി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ


Published: June 21, 2026 05:45 AM IST | Updated: June 21, 2026 05:45 AM IST

മു​ള​ക​ൾ കൊ​ണ്ട് കെ​ട്ടി​യു​ണ്ടാ​ക്കി​യ ച​ങ്ങാ​ട​ത്തി​ൽ പു​ന്ന​പ്പു​ഴ മു​റി​ച്ചുക​ട​ക്കു​ന്ന പു​ഞ്ച​ക്കൊ​ല്ലി​യി​ലെ ആ​ദി​വാ​സി​ക​ൾ.

എ​ട​ക്ക​ര: പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന പു​ഞ്ച​ക്കൊ​ല്ലി പാ​ലം പു​ന​ർ​നി​ർ​മി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ക​ന്നി ബ​ജ​റ്റി​ൽ ഒ​രു കോ​ടി രൂ​പ വ​ക​യി​രു​ത്തി. 2019ലെ ​പ്ര​ള​യ​ത്തി​ലാ​ണ് പു​ന്ന​പ്പു​ഴ​യ്ക്ക് കു​റു​കേ പു​ഞ്ച​ക്കൊ​ല്ലി​യി​ലു​ണ്ടാ​യി​രു​ന്ന ഇ​രു​ന്പ് പാ​ലം ഒ​ലി​ച്ചു​പോ​യ​ത്.

ഇ​തോ​ടെ അ​ള​യ്ക്ക​ൽ, പു​ഞ്ച​ക്കൊ​ല്ലി ഉൗ​രു​ക​ളി​ലെ ആ​ദി​വാ​സി​ക​ൾ ക​ഴി​ഞ്ഞ ഏ​ഴ് വ​ർ​ഷ​മാ​യി ക​ടു​ത്ത യാ​ത്രാ ദു​രി​ത​ത്തി​ലാ​യി​രു​ന്നു. മ​ഴ​ക്കാ​ല​ത്ത് മു​ള​ക​ൾ കെ​ട്ടി​യു​ണ്ടാ​ക്കി​യ ച​ങ്ങാ​ട​ത്തി​ലാ​യി​രു​ന്ന ആ​ദി​വാ​സി​ക​ൾ പു​ന്ന​പ്പു​ഴ ക​ട​ന്ന് പു​റം ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​ത്.

ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് പു​ഞ്ച​ക്കൊ​ല്ലി​യി​ൽ പാ​ലം നി​ർ​മാ​ണ​ത്തി​ന് അ​നു​മ​തി​യാ​യെ​ങ്കി​ലും പ്ര​വൃ​ത്തി​ക​ൾ മ​ണ്ണ് പ​രി​ശോ​ധ​ന​യി​ൽ മാ​ത്രം ഒ​തു​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് നി​ല​ന്പൂ​ർ എം​എ​ൽ​എ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് ഭ​ര​ണ​ത​ല​ത്തി​ൽ ന​ട​ത്തി​യ സ​മ്മ​ർ​ദ​ങ്ങ​ളു​ടെ ഫ​ല​മാ​യി പു​തി​യ പാ​ല​ത്തി​ന് യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ഒ​രു കോ​ടി രൂ​പ വ​ക​യി​രു​ത്തി​യ​ത്. പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യാ​ൽ കാ​ല​ങ്ങ​ളാ​യു​ള്ള ആ​ദി​വാ​സി​ക​ളു​ടെ യാ​ത്രാ​ദു​രി​ത​ത്തി​ന് അ​റു​തി​യാ​കും.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up