കോട്ടയം: ക്നാനായ മള്‍ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ജീവനക്കാരുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിനായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടന്ന ശില്പശാല സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. സോണിച്ചന്‍ പി. ജോസഫ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ചെയര്മാന് ബിനോയി മാത്യു ഇടയാടിയില്‍ അധ്യക്ഷത വഹിച്ചു.
സൊസൈറ്റി മുന്‍ ചെയര്മാന് ഡോ. സ്റ്റീഫന്‍ ജോര്‍ജ്, ഡയറക്ടര്‍മാരായ തോമസ് പീടികയില്‍, ഷൈജി ഓട്ടപ്പള്ളില്‍, തോമസ് മുളക്കല്‍, ജെയിംസ് മലേപ്പറമ്പില്‍, ജോസ് തൊട്ടിയില്‍, ഷോണി പുത്തൂര്‍, ജോണ്‍ പുത്തന്‍കണ്ടത്തില്‍, മാനേജിംഗ് ഡയറക്ടര്‍ പി.കെ. മാത്യു പാണ്ടവത്ത്, ജനറല്‍ മാനേജര്‍ ജോസ് പി. ജോര്‍ജ് പാറടിയില്‍ എന്നിവര്‍ പങ്കെടുത്തു. ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റിസോഴ്സ് പരിശീലകനായ ഡോ. ബെന്നി കുര്യന് ക്ലാസ് നയിച്ചു.
Tags : nattu vishesham One-day workshop